Latest News

തമിഴ്നാട്ടില്‍ നിന്നത്തെിയ യുവാവ് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പിച്ചു

പീരുമേട്: [www.malabarflash.com] പ്രണയാഭ്യര്‍ഥനയുമായി വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പിച്ച് രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെ വാഗമണ്ണിലെ കെ.കെ. ലയത്തിലായിരുന്നു സംഭവം. 

കോയമ്പത്തൂരില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ 20കാരിക്കാണ് കുത്തേറ്റത്. വയറിനും മുതുകിലും കൈക്കും പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്കുകള്‍ സാരമുള്ളതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അകന്ന ബന്ധുവായ യുവാവ് തിരുപ്പൂരില്‍ മൊബൈല്‍ ഷോപ് നടത്തുകയാണെന്നാണ് വിവരം. ഇയാളെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളോട് തിരക്കി ആളെ കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്.

തമിഴ്‌നാട്ടുകാരനായ യുവാവ് പെണ്‍കുട്ടിയുടെ വീട് കണ്ടത്തൊനായി രണ്ട് ദിവസമായി വാഗമണ്‍ പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് പെണ്‍കുട്ടിയുടെ വീട്ടിലത്തെിയ യുവാവ് വിവാഹാഭ്യര്‍ഥന നടത്തി. ബന്ധുക്കളുമായി വരാന്‍ പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ പറഞ്ഞയച്ചു. ഇതിന് ശേഷം പിതാവ് വീടുവിട്ട് പുറത്ത്‌പോയി. 

ഈ സമയം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്നും വീടിന് പുറത്തേക്ക് ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പുറത്തേക്ക് വന്ന പെണ്‍കുട്ടിയെ കൈയില്‍ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി അറിയുന്നു. പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി പ്രതിയെ കണ്ടത്തൊനുള്ള ശ്രമത്തിലാണെന്ന് വാഗമണ്‍ പൊലീസ് അറിയിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.