ഉദുമ:[www.malabarflash.com] ഉദുമയില്‍ അമിതവേഗതയില്‍ വന്ന കാറിടിച്ച് ഓട്ടോറിക്ഷ റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് നാല് മാസം പ്രായമുളള കുഞ്ഞിന് ഗുരുതരം.
ഉദുമ കുണ്ടുകുളംപാറയിലെ പരേതനായ ശാസ്ത്രി ഹസ്സന്റെ മക്കള്‍ ആരിഫ, കുബ്റ, കുബ്റയുടെ നാല് മാസം പ്രായമുളള മകള്‍ മൈമൂന, ഓട്ടോ ഡ്രൈവര്‍ ഉദുമയിലെ രൂപേഷ് എന്നിവര്‍ക്കാണ് പരിക്കേററത്. ഇതില്‍ മൈമൂനയ്ക്ക് ഗുരുതരമായി പരിക്കേററു.
ഞായറാഴ്ച രാവിലെ ഉദുമ പുതിയനിരത്തിലാണ് അപകടം. ഉദുമയില്‍ നിന്നും കോട്ടിക്കുളത്തെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് പിറകിലേക്ക് കാസര്‍കോട്ട് ഭാഗത്ത് നിന്നും വനിതാ ഡോക്ടര്‍ അമിതവേഗതയില്‍ ഓടിച്ചു വന്ന കെ.എല്‍ 60 എച്ച് 3600 ഐ20 കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

No comments:
Post a Comment