Latest News

മടിക്കേരിയിലേക്ക് ബൈക്കില്‍ പോകാന്‍ വിട്ടില്ല; വാട്സ് ആപ്പില്‍ പോസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

മഞ്ചേശ്വരം: [www.malabarflash.com] മടിക്കേരിയിലേക്ക് ബൈക്കില്‍ വിനോദ യാത്ര പോകാന്‍ അനുവദിക്കാത്തതിന് വിദ്യാര്‍ത്ഥി വീടിനകത്ത് തൂങ്ങി മരിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. കുഞ്ചത്തൂര്‍ പദവിലെ അബ്ദുല്‍റഹ്മാന്‍റെയും ആയിഷയുടേയും മകന്‍ കലന്തര്‍ ഷാഫി(17)ആണ് മരിച്ചത്. മഞ്ചേശ്വരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി കഴിഞ്ഞ് ഉന്നത പഠനത്തിനായി ചേരാനിരിക്കെയാണ് സംഭവം.

ശനിയാഴ്ച ഉച്ചയ്ക്ക് കലന്തര്‍ഷാഫി ഉമ്മയോട് താന്‍ മടിക്കേരിയിലേക്ക് കൂട്ടുകാരോടൊപ്പം ബൈക്കില്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബൈക്കില്‍ പോകേണ്ടെന്ന് ഉമ്മ പറഞ്ഞു. ബൈക്കിലെ ദൂരയാത്ര അപകടത്തിനിടയാക്കുമെന്ന് ഭയന്നായിരുന്നു ഉമ്മ മകനെ ശാസിച്ചത്. വൈകുന്നേരംവരെ ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി.

ഏഴരമണിയോടെ കലന്തര്‍ ഷാഫി ശക്തിയോടെ വാതിലടച്ച് മുറിക്കകത്ത് കയറി. പലതവണ മുട്ടിവിളിച്ചിട്ടും തുറന്നില്ല. അതോടെ ബന്ധുക്കളെ അറിയിച്ചു. അടുത്തുള്ള ബന്ധുക്കളെത്തി വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍കണ്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ഇന്‍റര്‍നെറ്റില്‍ നിന്നും സെര്‍ച്ച് ചെയ്ത് തൂങ്ങുന്ന പ്രതീകാത്മക ഫോട്ടോ ഡൌണ്‍ലോഡ് ചെയ്ത് അത് കൂട്ടുകാര്‍ക്കെല്ലാം അയച്ചുകൊടുത്ത ശേഷമാണ് കലന്തര്‍ഷാഫി തൂങ്ങിമരിച്ചത്. വാട്സ് ആപ്പില്‍ പലര്‍ക്കും സന്ദേശം ലഭിച്ചെങ്കിലും അസാധാരണമായി ആര്‍ക്കും ഒന്നും തോന്നിയില്ല. കലന്തര്‍ഷാഫിയുടെ ആത്മഹത്യയെ കുറിച്ച് അറിഞ്ഞതോടെയാണ് വാട്സ് ആപ്പിലെ സന്ദേശത്തിന്‍റെ പൊരുള്‍ കൂട്ടുകാരറിയുന്നത്.

ഉപ്പ അബ്ദുല്‍റഹ്മാന്‍ ഗള്‍ഫിലാണ്. സഹോദരങ്ങള്‍: റംലത്ത്, നിഷ.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.