Latest News

തുരന്തോ എക്സ്പ്രസ് പാളംതെറ്റി; കൊങ്കൺ വഴി ഗതാഗതം തടസ്സപ്പെട്ടു

മുംബൈ: [www.malabarflash.com] ലോകമാന്യതിലകില്‍ നിന്ന് കൊച്ചിയിലേക്കള്ള 12223 നമ്പര്‍ തുരന്തോ എക്‌സ്പ്രസ് മഡ്ഗാവിനു സമീപം പാളം തെറ്റി. മഡ്ഗാവ് വിട്ട് 10 മിനിറ്റുള്ളില്‍ സര്‍സോറ തുരങ്കത്തിലാണ് പാളം തെറ്റിയത്. എട്ടു കോച്ചുകള്‍ പാളത്തില്‍ നിന്നു തെന്നിമാറിയ നിലയിലാണ്. കോച്ചുകള്‍ മറിയാത്തത് വലിയ അപകടം ഒഴിവാക്കി. എന്‍ജിനും തൊട്ടുചേര്‍ന്ന ഏതാനും കോച്ചുകളും പാളം തെറ്റിയിട്ടില്ല.

തുരങ്കത്തില്‍ കുടുങ്ങിയ ട്രെയിനില്‍ അകപ്പെട്ട യാത്രക്കാരെ പിന്നാലെയെത്തിയ റയില്‍വേ, ആര്‍പിഎഫ് അധികൃതരാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ ആളപായമോ, കാര്യമായ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുര്‍ളയില്‍ നിന്ന് ശനി രാത്രി 8.55നു പുറപ്പെട്ടതാണ് ട്രെയിന്‍.

അപകടമേഖലയില്‍ റയില്‍വേ ട്രാക്ക് തകര്‍ന്ന നിലയിലാണ്. ഒറ്റവരി പാളം ആയതിനാല്‍ കൊങ്കണ്‍ റയില്‍വേയിലെ ട്രെയിന്‍ ഗതാഗതത്തെ അപകടം ബാധിക്കും. ഇന്ന് കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകള്‍ വൈകും.

ഹെല്‍പ്!ലൈന്‍ നമ്പറുകള്‍: മംഗലാപുരം 0824 2437824, മംഗലാപുരം 0824 2423137, കണ്ണൂര്‍ 0497 2705555, കോഴിക്കോട് 0495 2701234, ഷൊര്‍ണൂര്‍ 0466 2222913, പാലക്കാട് 0491 2555231, തിരൂര്‍ 0494 2422240.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.