Latest News

സുന്നി ഐക്യത്തിന് വീണ്ടും പ്രതീക്ഷ നല്‍കി നേതാക്കള്‍ ഒരേ വേദിയില്‍

കാസര്‍കോട്: [www.malabarflash.com]വര്‍ഷങ്ങളായി ഇരു ചേരികളിലായി കഴിയുന്ന സുന്നികള്‍ക്കിടയിലെ ഭിന്നത കുറയുന്നു. സുന്നി ഐക്യമെന്ന ആഗ്രഹവുമായി നടക്കുന്ന വിശ്വാസികള്‍ക്ക് ഏറെ സന്തോഷമുളവാക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഇരു വിഭാഗം സുന്നികളിലെ പ്രമുഖ നേതാക്കള്‍ ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടത് വിശ്വാസികളില്‍ ഏറെ പ്രതീക്ഷയുണ്ടാക്കി.

കഴിഞ്ഞ ഏപ്രില്‍ 28 നു നാദാപുരം മുദ്ദാക്കര പള്ളി ഉദ്ഘാടന വേദിയില്‍ സമസ്ത ഇ.കെ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങളും കാന്തപുരം വിഭാഗം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദു റഹ്മാന്‍ സഖാഫിയും ഒരുമിച്ച് പങ്കെടുക്കുകയും വേദിയില്‍ വെച്ച് തന്നെ ഇരു നേതാക്കളും പരസ്പരം ചര്‍ച്ചകള്‍ നടത്തിയതും സുന്നീ ഐക്യ ശ്രമങ്ങള്‍ക്ക് പുതിയ വാതില്‍ തുറക്കപ്പെടുമെന്നാണ് വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.

[www.malabarflash.com]ഇതിന് തൊട്ടുപിന്നാലെ മെയ് 2 ന് കാസര്‍കോട് പള്ളത്തൂരില്‍ മദ്രസ ഉല്ഘാടന വേദിയില്‍ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങളും കാന്തപുരം വിഭാഗത്തിലെ പ്രമുഖ നേതാവുമായ ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടിയും വേദി പങ്കിട്ടു. ഇരു പരിപാടികളുടെയും ഫോട്ടോ ഹൈദരലി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റുചെയ്യുകയും ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ യോചിപ്പിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്.

മംഗലാപുരത്തെ മസ്ജിദ് ഉദ്ഘാടനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാരും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഒരുമിച്ച് പങ്കെടുത്ത് സുന്നി ഐക്യ ശ്രമങ്ങള്‍ക്ക് തുടക്കമിടുകയും സമൂഹത്തിലെ പ്രമുഖര്‍ ഇതിനായി ശ്രമം ആരംഭിച്ച് ചര്‍ച്ചകള്‍ ഏറെ മുന്നോട്ട് പോയെങ്കിലും ശിഹാബ് തങ്ങളുടെ വിയോഗത്തോടെ ഐക്യ ശ്രമങ്ങള്‍ പാതിവഴിയില്‍ നില്‍ക്കുകയായിരുന്നു. [www.malabarflash.com]

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശിഹാബ് തങ്ങളുടെ പുത്രന്‍ മുനവ്വറലി തങ്ങള്‍ കാന്തപുരത്തോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ പൂര്‍ണ്ണ പിന്തുണയുമായി സമുദായ സ്‌നേഹികള്‍ രംഗത്ത് വന്നു. ഈ ഐക്യ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ കാന്തപുരം നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പൊതുപരിപാടിയില്‍ സജീവമായി പങ്കെടുത്തു. ലീഗ് നേതാക്കളുടെ ഈ നീക്കങ്ങള്‍ക്കെതിരെ സമസ്ത ഇ.കെ വിഭാഗത്തിലെ ചില നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നെങ്കിലും ലീഗ് നേതാക്കള്‍ അതൊന്നും ചെവികൊളളാതെ ഇരു വിഭാഗത്തെയും ഒന്നിപ്പിക്കാനുളള ശ്രമങ്ങളുമായി മുന്നോട്ടു പോയി.

[www.malabarflash.com]ഇതിന്റെ തുടര്‍ച്ചയെന്നോളം കാസര്‍കോട് നെല്ലിക്കുന്ന് മഖാം ഉറൂസ് പരിപാടിയില്‍ പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫിയും മുനവ്വറലി തങ്ങളും ഒരേ വേദിയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. കാന്തപുരത്തെയും സമസ്ത നേതാവും കാസര്‍കോട് ഖാസിയുമായ ആലികുട്ടി മുസ്‌ലിയാരെയും നെല്ലിക്കുന്ന് ഉറൂസ് വേദിയില്‍ ഒരുമിച്ച് എത്തിക്കാനുളള ശ്രമങ്ങള്‍ സംഘാടകര്‍ നടത്തിയെങ്കിലും ഇ.കെ. വിഭാഗം സമസ്തയിലെ ചിലരുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ആലിക്കുട്ടി മുസ്‌ല്യാര്‍ പിന്‍മാറിയതായും പറയപ്പെടുന്നു.

ഇതിനിടയില്‍ കാന്തപുരത്തിന്റെ കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന എക്‌സപോയില്‍ ഊദ്സ്റ്റാള്‍ ഉദ്ഘാടനം ചെയ്യാന്‍ മുനവ്വറലി തങ്ങള്‍ മര്‍ക്കസ് നഗരിയിലെത്തിയത് നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഐക്യശ്രമങ്ങള്‍ക്ക് ഏറെ ശ്രമങ്ങള്‍ നടക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ ചില നേതാക്കള്‍ സുന്നീ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നതയുടെ ശക്തി കൂട്ടാനുളള പ്രസ്താവനകളുമായി രംഗത്ത് വരുന്നതില്‍ നേതാക്കളിലും അണികളിലും അമര്‍ശം ഉളവാക്കിയിട്ടുണ്ട്. [www.malabarflash.com]

അതിനിടെ പ്രമുഖരായ നേതാക്കള്‍ തന്നെ വേദിപങ്കിടാന്‍ തുടങ്ങിയതോടെ ലീഗ്‌നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പ്രമുഖര്‍ ഇരു വിഭാഗം നേതാക്കളുമായി ഐക്യശ്രമങ്ങള്‍ക്കായുളള ചര്‍ച്ചകള്‍ നടത്തിവരുന്നതായും സൂചനയുണ്ട്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.