Latest News

സീതാംഗോളി-മുഗു റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

ബദിയഡുക്ക: [www.malabarflash.com] സീതാംഗോളി-മുഗുറോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്. പെര്‍മുദെ പെട്രോള്‍ബങ്കിന് സമീപത്തെ നാരായണഭട്ട് (56), സുഹൃത്ത് കന്യാല ബെല്‍ത്തടുക്കയിലെ വിഷ്ണുഭട്ട് (48) എന്നിവരാണ് മരിച്ചത്.

പാചക വിദഗ്ധനാണ് നാരായണഭട്ട്. ഇരുവരും സ്‌കൂട്ടിയില്‍ സീതാംഗോളി ഭാഗത്തേക്ക് പോകുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചാണ് അപകടം. നാരായണഭട്ട് അപകടസ്ഥലത്ത് തന്നെ മരിച്ചു. വിഷ്ണുഭട്ടിനെ നാട്ടുകാര്‍ ഉടന്‍ മംഗലാപുരം ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.