Latest News

ബൈക്കില്‍ ബസ് ഇടിച്ചു; ദില്ലിയില്‍ ഡ്രൈവറെ നടുറോഡില്‍ അടിച്ചുകൊന്നു

ദില്ലി: [www.malabarflash.com] ബൈക്കില്‍ ഇടിച്ച ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസോടിച്ച ഡ്രൈവറെ ബൈക്ക് യാത്രികനും നാട്ടുകാരും ചേര്‍ന്നു അടിച്ചു കൊന്നു. ബസ് വഴിയില്‍ തടുത്തുനിര്‍ത്തി ഡ്രൈവറെ പിടിച്ചു പുറത്തിക്കിയായിരുന്നു തല്ല്. അടിയേറ്റ് അവശനായ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അശോക് എന്ന ഡ്രൈവറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുണ്ട്കയില്‍ വച്ചായിരുന്നു സംഭവം. ഒരു സ്ത്രീയെ പിന്നിലിരുത്തി വരികയായിരുന് ബൈക്കില്‍ അശോക് ഓടിച്ച ബൈക്ക് ഇടിച്ചിരുന്നു. റോഡില്‍ വീണ സ്ത്രീക്കു നിസാര പരുക്കേറ്റു. തുടര്‍ന്ന് ബസ് തടുത്തു നിര്‍ത്തി ബൈക്ക് യാത്രക്കാരന്‍ അശോകിനെ ഡ്രൈവര്‍ സീറ്റില്‍നിന്നു പിടിച്ചുവലിച്ചു പുറത്തിറക്കുകയായിരുന്നു.

സംഭവം കണ്ടു നിന്ന മൂന്നു പേരും ബൈക്ക് യാത്രക്കാരനൊപ്പം ഡ്രൈവറെ മര്‍ദിക്കാന്‍ ചേര്‍ന്നു. ബസിലെ യാത്രക്കാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചങ്കിലും വിഫലമായി. അടിയേറ്റ് അവശനായ അശോകിനെ റോഡില്‍ ഉപേക്ഷിച്ചു സംഘം പോയി. പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം മരിച്ചിരുന്നു. പോലീസെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു അശോക്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.