നാദാപുരം: [www.malabarflash.com] ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കൊലപാതകത്തെ തുടര്‍ന്ന് നാദാപുരത്തും പരിസരപ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുന്നു. ഞായറാഴ്ച രാത്രി പോലീസ് ജീപ്പ് കത്തിച്ചതിന് പിന്നാലെ കഴിഞ്ഞ രാത്രി കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ പാചകപ്പുരയും അഗ്നിക്കിരയാക്കി.
ഇരിങ്ങണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റും ഇരിങ്ങണ്ണൂര്‍ ഹൈസ്‌കൂള്‍ ലാബ് അസിസ്റ്റന്റുമായ നമ്പോംകണ്ടി രാംദാസിന്റെ പാചകപ്പുരയാണ് തീവെച്ച് നശിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയും ഈ പാചകപ്പുരയ്ക്ക് തീവച്ചിരുന്നു. തുടര്‍ന്ന് പുതുക്കി നിര്‍മ്മിച്ച പുര വീണ്ടും കത്തിക്കുകയായിരുന്നു.
ഷിബിന്റെ കൊലപാതകത്തിന് ശേഷം വ്യാപകമായ അക്രമങ്ങളില്‍ കോടികളുടെ നാശനഷ്ടങ്ങളും മേഖലയില്‍ ഉണ്ടായി. പോലീസ് സ്ഥലത്ത് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ഷിബിന്റെ കൊലപാതകത്തിന് ശേഷം വ്യാപകമായ അക്രമങ്ങളില്‍ കോടികളുടെ നാശനഷ്ടങ്ങളും മേഖലയില്‍ ഉണ്ടായി. പോലീസ് സ്ഥലത്ത് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
കൊട്ടിയൂര്‍ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനായി രാംദാസ് പോയ ശേഷമാണ് പാചകപ്പുര കത്തിച്ചത്. ഭാര്യയും മക്കളും പാചകപുരയില്‍ നിന്ന് ഭക്ഷണം കഴിച്ച് ബന്ധു വീട്ടിലേയ്ക്ക് പോയിരുന്നു. മേയ് 10ന് തൂണേരി ടൗണില്‍ എടക്കാട്ട് താഴെകുനി പവിത്രന്റെ കട സാമൂഹ്യവിരുദ്ധര്‍ കത്തിച്ചിരുന്നു.
No comments:
Post a Comment