കൊച്ചി: [www.malabarflash.com] വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ക്രൈം ഡ്രാമയായ 'ഇവിടെ'യുടെ ഗാനങ്ങള്‍ സിനിമയുടെ ഒഫീഷ്യല്‍ ഓഡിയോ ലേബല്‍ ആയ Muzik 247 റിലീസ് ചെയ്തു. രണ്ടു ട്രാക്കുകള്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ഇവ രണ്ടും റഫീക്ക് അഹമ്മദ് രചിക്കുകയും ഗോപി സുന്ദര്‍ ഈണം പകരുകയും ചെയ്തതാണ്.
ഒന്നാമത്തെ ഗാനമായ 'ഇവിടെ', വേദനയുടെയും, ഏകാന്തതയുടെയും, പ്രതീക്ഷയുടെയും ഭാവങ്ങള്‍ നല്കി ആലപിച്ചിരിക്കുന്നത് നടന്‍ പ്രിത്വിരാജ് സുകുമാരന്‍ തന്നെയാണ്.
'ഏതോ തീരങ്ങള്‍' എന്ന സാന്ത്വന മെലഡി ഗോപി സുന്ദര്‍ ആലപിച്ചിരിക്കുന്നു. ഈ ഗാനത്തിന്റെ വീഡിയോ ചിത്രത്തെ കുറിച്ച് എല്ലാവരുടെയും ജിജ്ഞാസ ഉയര്‍ത്തി കൊണ്ട് മികച്ച പ്രതികരണങ്ങളാണ് ഇത് വരെ നേടിയിരിക്കുന്നത്.

ഈ വെള്ളിയാഴ്ച വെള്ളിത്തിരയിലേക്ക് എത്തുന്ന 'ഇവിടെ', പൂര്‍ണമായും യു എസ് സ്ഥലങ്ങളില്‍ സെറ്റ് ചെയ്ത് ചിത്രീകരിക്കപ്പെടുന്ന ആദ്യ മലയാള സിനിമയാണ്. പ്രിത്വിരാജ്‌നെ കൂടാതെ, നിവിന്‍ പോളിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയുന്ന 'ഇവിടെ'യുടെ തിരക്കഥ ഒരുക്കിയിട്ടുള്ളത് അജയന്‍ വേണുഗോപാലന്‍ ആണ്.
ധാര്‍മിക്ക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ്. സജികുമാര്‍ നിര്‍മ്മിച്ച് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് പ്രദര്‍ശത്തിനെത്തിക്കുന്നു.
രണ്ടു ഗാനങ്ങളും കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment