ഉദുമ[www.malabarflash.com]: ഒരു നൂററാണ്ട് പഴക്കമുളള കോട്ടിക്കുളം ജുമാ മസ്ജിദ് ഷാഫി ഹാജി പളളിക്കാലിന്റെ കൈവിരുതില്‍ പുനര്‍ നിര്‍മ്മിച്ചപ്പോള്‍ കോട്ടിക്കുളം മഖാം ഉറൂസിനെത്തുന്ന പുതിയ തലമുറയ്ക്ക് അത്ഭുതം. ഒപ്പം ചരിത്രത്തിന്റെ താളുകളിലേക്ക് മറഞ്ഞു പോയ മലബാറിലെ തന്നെ ഏററവും വലിയ മസ്ജിദിന്റെ ഓര്‍മ്മകള്‍ പ്രായമുളളവരുടെ മനസ്സിലേക്ക് ഓടിയെത്തുന്നു.
ഗള്‍ഫിലെ വ്യാപാരിയും കോട്ടിക്കുളം ജമാഅത്ത് കമ്മിററി വൈസ്പ്രസിഡണ്ടുമായ ഷാഫി ഹാജി പളളിക്കാലാണ് 32 വര്‍ഷം മുമ്പ് പൊളിച്ചു മാററിയ കോട്ടിക്കുളം ജുമാ മസ്ജിദിന്റെ മാതൃക പാഴ്‌വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചത്.
മരങ്ങളും പാഴ്‌വസ്തുക്കളും ഉപയോഗിച്ച് മാസങ്ങളോളം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് മസ്ജിദിന്റെ മാതൃക നിര്‍മ്മിച്ചത്. ഓട് മേഞ്ഞ രണ്ട് നില മസ്ജിദിന്റെ കോണിപ്പടികളും തൂണുകളും പഴമ തുളുമ്പുന്നതാണ്. പഴയ മസ്ജിദ് പൊളിച്ചു മാററുമ്പോള്‍ ഉണ്ടായ പായകളുടെ ഭാഗങ്ങളാണ് ഷാഫി ഹാജി നിര്‍മ്മിച്ച പളളിയുടെ മാതൃകയിലും വിരിച്ചിരിക്കുന്നത്. [www.malabarflash.com]
പഴയ കാലത്ത് മസ്ജിദുകളുടെ പടികള്‍ ഉയര കൂടുതലുളളതിനാര്‍ പിടിച്ച് കയറാന്‍ പളളിയുടെ മുന്നില്‍ തൂക്കിയിടാറുളള കയര്‍ പോലും അതേപടി സ്ഥാപിച്ചാണ് മാതൃക തയ്യാറാക്കിയത്.
മുമ്പ് പുതിയ മസ്ജിദിന്റെ മാതൃക ഒരുക്കി ശ്രദ്ധപിടിച്ചു പററിയിരുന്നു ഷാഫി ഹാജി. പരേതനായ പളളിക്കാല്‍ അഹമ്മദ് ഹാജിയുടെ മകനാണ്.
ഏറെ ചരിത്ര പ്രാധാന്യമുളളതാണ് കോട്ടിക്കുളം ജുമാ മസ്ജിദ് പണ്ട് കാലത്ത് കാസര്‍കോട് തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പളളി കഴിഞ്ഞാല്‍ കണ്ണൂര്‍ തളിപ്പറമ്പിനുമിടയില്‍ ജുമുഅ നിസ്‌കാരമുളള ഏക മസ്ജിദായിരുന്നു കോട്ടിക്കുളം. അത് കൊണ്ട് തന്നെ തളിപ്പറമ്പ് മുതലുളള വിശ്വാസികള്‍ കാല്‍നടയായി വെളളിയാഴ്ചകളില്‍ ജുമുഅ കൂടാന്‍ കോട്ടിക്കുളം മസ്ജിദില്‍ എത്താറുണ്ടായിരുന്നു. ആയിരത്തിലധികം വര്‍ഷം പഴക്കമുളള മസ്ജിദ് 1982 ലാണ് പുതുക്കിപ്പണിതത്.[www.malabarflash.com]
മസ്ജിദിന്റെ പിറകിലുളള ശുഹാദാക്കളുടെ മഖ്ബറ പ്രസിദ്ധമാണ്. പളളിയുടെ മുന്നിലുളള അബ്ദാജി തങ്ങളുടെയും, മഖാമുടയവരുടെയും ഖബറിടത്തിലേക്ക് നിരവധി വിശ്വാസികളാണ് സിയാറത്തിന് എത്തുന്നത്. [www.malabarflash.com]
മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കാറുളള കോട്ടിക്കുളം ഉറൂസിന് ജാതിമത ഭേദമന്യേ നൂറുകണക്കിനാളുകള്‍ എത്താറുണ്ട്. ഉറൂസിന് നേര്‍ച്ചകള്‍ എത്തുന്ന കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ക്ക് ഗംഭീര സ്വീകരണമാണ് ഉറൂസ് കമ്മിററി നല്‍കാറുളളത്.
No comments:
Post a Comment