കൊച്ചി: [www.malabarflash.com] യുവഗായകന്‍ നജീം അര്‍ഷാദിന് സപ്തംബറില്‍ മിന്നുകെട്ട്. വരുന്ന സെപ്റ്റംബര്‍ 13 ന് പുനലൂരില്‍ വച്ചാണ് വിവാഹം. ബാംഗ്ലൂരില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയായ തസ്‌നിയാണ് വധു.
ഒരു വര്‍ഷം മുമ്പ് തന്നെ നജീമിന്റെ വിവാഹം തസ്‌നിയുമായി വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. തസ്‌നിയുടെ ഹൗസ്സര്‍ജന്‍സിയും കോഴ്‌സും കഴിയുവാന്‍ വേണ്ടിയാണ് വിവാഹം ഇത്രനാളും നീട്ടി വച്ചത്.
ഡയമണ്ട് നെക്ലേസിലെ ‘തൊട്ടു തൊട്ടു തൊട്ടുനോക്കാമോ…’ എന്ന ഗാനം വിദ്യാസാഗറിന്റെ ഈണത്തില്‍ പാടി സിനിമ പിന്നണി ഗാനരംഗത്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി നജിം. ‘ ഇമ്മാനുവലി’ലെ ‘മാനത്തുദിച്ചൊരു’, ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’യിലെ ‘ഓമന കോമള താമരപ്പൂവേ’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്ന ചിത്രത്തിലെ ‘കൂട്ടിമുട്ടിയ’, ‘ഇതിഹാസ’യിലെ ‘എന്നില്‍ നീ നിന്നില്‍ ഞാന്‍..’. തുടങ്ങിയ ഗാനങ്ങളെല്ലാം നജീമിനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനാക്കി.

No comments:
Post a Comment