ഉദുമ: [www.malabarflash.com] പളളിക്കര മുക്കൂട് സ്വദേശിയും കണ്ണംകുളത്തെ ക്വട്ടേഴ്‌സില്‍ താമസക്കാരനുമായ ഷാഹുല്‍ ഹമീദിനെ അടിച്ചു കൊന്ന കേസില്‍ ഓട്ടോ ഡ്രൈവറെ ഹോസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍ അറസ്റ്റ് ചെയ്തു . പാക്യാരയിലെ യൂസഫിന്റെ മകന്‍ ശിഹാബ് (23) ആണ് അറസ്റ്റിലായത്. ഇതോടെ ഷാഹുല്‍ ഹമീദ് വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഷാഹുല്‍ ഹമീദിനെ അടിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് പാക്യാര സര്‍ക്കാര്‍ കിണറിന് സമീപമുളള ട്രാന്‍സ്‌ഫോര്‍മറിന് പിറകില്‍ നിന്നും ശിഹാബ് പോലീസിന് എടുത്തു കൊടുത്തു.
വെളളിയാഴ്ച രാവിലെ മുഖംമൂടി ധരിപ്പിച്ചാണ് ശിഹാബിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഷിഹാബിനെ വ്യാഴാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്ത്.
ഈ കേസിലെ ഒളിവില്‍ കഴിയുന്ന ആസിഫ്, സര്‍ഫറാസ്, ഹാറൂഫ്, സാഹിദ്, സബീര്‍ എന്നീ പ്രതികളെ പിടികൂടാന്‍ പോലീസ് വലവിരിച്ചിട്ടുണ്ട്.
ഇനി അഞ്ച് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി വ്യാപകമായ അന്വേഷണം നടക്കുകയാണ്.
അതിനിടെ നേരത്തെ അറസ്റ്റിലായ പാക്യാരയിലെ റഹീസിനെയും ഇര്‍ഷാദിനെയും തോയമ്മലിലുള്ള കാസര്‍കോട് ജില്ലാ ജയിലില്‍ ഹൊസ്ദുര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (ഒന്ന്) മജിസ്‌ട്രേറ്റ് രാജീവ് വാചാലിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസിലെ മുഖ്യ ദൃക്‌സാക്ഷി ഷാഹുല്‍ ഹമീദിന്റെ സഹോദരന്‍ ബാദുഷ ഈ രണ്ട് പ്രതികളെയു തിരിച്ചറഞ്ഞു.
ഇപ്പോള്‍ അറസ്റ്റിലായ ശിഹാബിനെയും തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കുമെന്ന് പോലീസ് പറഞ്ഞു.
മെയ് 11 ന് തിങ്കളാഴ്ച രാത്രി ബന്ധുവിന്റെ മരണ വീട്ടിലേക്ക് സഹോദരന്‍ ബാദുഷയോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഷാഹുല്‍ ഹമീദിനെ ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂള്‍ പരിസരത്ത് റോഡില്‍ തടഞ്ഞ് നിര്‍ത്തി എട്ടംഗ സംഘം തടക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബാദുഷയും അക്രമത്തിനിരയായി.

No comments:
Post a Comment