ആര്യനാട്: [www.malabarflash.com]‘റോഡിനും വെള്ളത്തിനും വേണ്ടി മാത്രമാകരുത്, നാടിന്‍െറ വികസനത്തിനായുള്ള ബൃഹത്പദ്ധതി വേണം നിങ്ങള്‍ ആവശ്യപ്പെടേണ്ടത്, അതാണ് എന്‍െറ സ്വപ്നവും. അതിനുള്ള ആര്‍ജവം അരുവിക്കരക്കാര്‍ കാട്ടണം, ഈ തെരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കണം’ ഷാജി കൈലാസ് ചിത്രത്തിലെ ഡയലോഗ് പോലെ ആക്ഷന്‍ ഹീറോ കത്തിക്കയറിയപ്പോള്‍ കാണികള്‍ക്ക് ആവേശമായി.
Keywords: Kerala News, Malabarflash, Malabarnews, Malayalam News
ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അരുവിക്കരയിലെ വിവിധ പഞ്ചായത്തുകളിലാണ് മലയാളസിനിമയിലെ ആക്ഷന്‍ഹീറോ സുരേഷ്ഗോപി പ്രചാരണത്തിന് എത്തിയത്.
വളരെ ചുരുക്കം വാക്കുകളില്‍ അഭ്യര്‍ഥന. അതും സിനിമാസ്റ്റൈലില്‍തന്നെ. തന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് രാജഗോപാലിന് വോട്ടായി ചെയ്യണമെന്നായിരുന്നു അഭ്യര്‍ഥന. രാവിലെ പത്തോടെ അരുവിക്കരയില്‍നിന്നായിരുന്നു സുരേഷ്ഗോപിയുടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം.
അഭ്രപാളികളിലും ടി.വിയിലും മാത്രം കണ്ട് പരിചയിച്ച ആക്ഷന്‍ ഹീറോയെ കാണാന്‍ യോഗങ്ങള്‍ നടന്ന സ്ഥലങ്ങളിലെല്ലാം വന്‍ തിരക്കായിരുന്നു. സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, ദേശീയ സെക്രട്ടറി എച്ച്. രാജ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
കൂടുതല്‍ രാഷ്ട്രീയം പറയാതെ പ്രതിപക്ഷത്തിന്‍െറ ആരോപണങ്ങള്‍ക്ക് കര്‍ക്കശമായ ഭാഷയില്‍ മറുപടി നല്‍കുന്ന ഭരണപക്ഷത്തെ മാത്രം കുറ്റപ്പെടുത്തിയുള്ള പ്രസംഗം. അരുവിക്കര, പൂവച്ചല്‍, വീരണകാവ്, കുറ്റിച്ചല്‍ എന്നിവിടങ്ങളിലെല്ലാം ഉച്ചയോടെ അദ്ദേഹം പര്യടനം നടത്തി.
വൈകുന്നേരം അഞ്ചിന് ആര്യനാട്ട് എത്തി. മുന്നണികളുടെ ഭരണത്തില്‍ നട്ടം തിരിയുന്ന മലയാളികള്‍ക്ക് അരുവിക്കരക്കാരില്‍നിന്ന് വേണം ആദ്യമറുപടിയുണ്ടാകേണ്ടതെന്ന് സുരേഷ്ഗോപി പറഞ്ഞു.

No comments:
Post a Comment