Latest News

തീര്‍ത്ഥാടകര്‍ മടങ്ങിയില്ല; ആറ് ഉംറ കമ്പനികള്‍ക്കെതിരേ നടപടി

ജിദ്ദ: [www.malabarflash.com] ഉംറ തീര്‍ത്ഥാടകര്‍ കൃത്യസമയത്ത് തിരിച്ചുപോകാത്തതിനാല്‍ അവരെ എത്തിച്ച ആറ് ഉംറ കമ്പനികളുടെ സേവനം സൗദി ഹജ്ജ് മന്ത്രാലയം നിര്‍ത്തലാക്കി. ഉംറ വിസ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരുടെ എണ്ണം നിശ്ചിത പരിധിയിലും കൂടിയതിനാലാണ് കമ്പനികള്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഈസാ റവാസ് വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ തീര്‍ത്ഥാടകരെ എത്തിക്കുന്ന എല്ലാ കമ്പനികളില്‍ നിന്നും തീര്‍ത്ഥാടകരുടെ എണ്ണത്തെ കുറിച്ചും മറ്റ് സേവനങ്ങളെ കുറിച്ചും വിവരങ്ങള്‍ തേടാറുണ്ട്. ഉംറ വിസ നിയമം ലംഘിച്ച് രണ്ടായിരത്തോളം തീര്‍ത്ഥാടകര്‍ രാജ്യത്ത് തങ്ങുന്നുണെ്ടന്നും അദ്ദേഹം വെളിപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.