Latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച

കൊച്ചി: [www.malabarflash.com] നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയില്ലാതെ അന്താരാഷ്ട്രവിമാനത്തിലെത്തിയ യാത്രക്കാരെ വിട്ടയച്ചു. വന്‍ സുരക്ഷാ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്.

രാവിലെ 8.20ന് ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാണ് എമിഗ്രേഷന്‍ പരിശോധനയില്ലാതെ പുറത്തിറങ്ങിയത്. വിമാനത്തില്‍ നിന്നും യാത്രക്കാരെയും കൊണ്ട് വന്ന ബസ് അന്താരാഷ്ട്ര ടെര്‍മിനലിനുപകരം ആഭ്യന്തര ടെര്‍മിനലില്‍ നിര്‍ത്തിയതാണ് സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയത്.

ബസുകളില്‍ വന്നിറങ്ങിയ 180യാത്രക്കാരില്‍ 50ഓളം പേര്‍ സുരക്ഷാ പരിശോധനകളോ എമിഗ്രേഷന്‍ പരിശോധനകളോ ഇല്ലാതെ വിമാനത്താവളത്തില്‍ നിന്നും പുറത്തുകടന്നു. യാത്രക്കാരില്‍ ചിലര്‍ ബഗേജുകള്‍ ലഭിക്കാതെ ബഹളം വെച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.