Latest News

യുഎഇയില്‍ വാട്‌സ്ആപ്പിലൂടെ അസഭ്യം പറഞ്ഞയാള്‍ക്ക്‌ 250,000 ദിര്‍ഹം പിഴ

അബുദാബി: [www.malabarflash.com] യുഎഇയില്‍ വാട്‌സ്ആപ്പിലുടെ അസഭ്യം പറഞ്ഞതിന്‌ കോടതി യുവാവിന്‌ 68,000 യു.എസ്‌ ഡോളര്‍ പിഴ ചുമത്തി. കീഴ്‌ക്കോടതി ചുമത്തിയ 800 ഡോളര്‍ കുറവാണെന്ന്‌ വിലയിരുത്തിയതിനെ തുടര്‍ന്നാണ്‌ മേല്‍ക്കോടതിയുടെ നടപടി.

യുഎയിലെ പഴയ നിയമമനുസരിച്ച്‌ 3,000 ദിര്‍ഹം(800 യുഎസ്‌ ഡോളര്‍) ആണ്‌ യുവാവിനുമേല്‍ കോടതി പിഴയായി ചുമത്തിയത്‌. എന്നാല്‍ യുഎഇയുടെ പുതിയ നിയമം ചൂണ്ടിക്കാട്ടി ആരോപണമുയര്‍ത്തിയയാള്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. യുവാവ്‌ അയച്ച അസഭ്യവാക്കുകള്‍ അടങ്ങിയ മൊബൈല്‍ ഉള്‍പ്പെടെയായിരുന്നു പരാതിക്കാരന്റെ നീക്കം. തുടര്‍ന്ന്‌ പരാതിക്കാരന്റെ വാദം അംഗീകരിച്ച മേല്‍ക്കോടതി 250,000 ദിര്‍ഹമായി(68,000 യുഎസ്‌ ഡോളര്‍) പിഴ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ശിക്ഷയ്‌ക്ക് വിധേയനായ യുവാവിന്റെ പൗരത്വം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

യുഎഇയിലെ പുതിയ ഐടി ആക്‌ട് പ്രകാരം ആരോപണം തെളിഞ്ഞാല്‍ 250,000 ദിര്‍ഹം പിഴയും തടവുമാണ്‌ ശിക്ഷ. മൈക്രോസോഫ്‌റ്റിലെ മെസേജിങ്‌ സംവിധാനത്തിലുള്ള 'നടുവിരല്‍' ഉയര്‍ത്തിക്കാണിക്കുന്ന ചിഹ്നം അയക്കുന്നവരും രാജ്യത്ത്‌ സമാന ശിക്ഷ അനുഭവിക്കേണ്ടിവരും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.