Latest News

ജില്ലയില്‍ സമ്പൂര്‍ണ്ണ എഫ്.ടി.ടി.എച്ച് നടപ്പിലാക്കും: സിസിഎന്‍

നീലേശ്വരം: [www.malabarflash.com] കേബിള്‍ ടിവി വിതരണ ശൃംഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ ജില്ലയില്‍ ഫൈബര്‍ ടു ദ ഹോം പദ്ധതിയ്ക്ക് ഈ വര്‍ഷം തുടക്കം കുറിക്കാന്‍ സി സി എന്‍ ജില്ലാ കണ്‍വെന്‍ഷനില്‍ തീരുമാനം. 

 എഫ് ടി ടി എച്ച് നടപ്പിലാക്കുന്നതോടെ എല്ലാ കേബിള്‍ ടിവി കണക്ഷനുകളും ഫൈബര്‍ വഴി ബന്ധിപ്പിക്കും. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും . നിലവില്‍ ചുരങ്ങിയ ചിലവില്‍ വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനും ഇതു വഴി കേബിള്‍ ടിവി രംഗത്തെ വരാനിരിക്കുന്ന സാങ്കേതിക മാറ്റമായ ഐപിടിപി എളുപ്പം നടപ്പിലാക്കാനും സാധിക്കും . 

ജില്ലയിലെ കേബിള്‍ ഓപറേറ്റര്‍മാരുടെ കമ്പനിയായ കൊളീഗ്‌സ് കേബിള്‍ നെറ്റിന്റെ നീലേശ്വരത്ത് നടന്ന വാര്‍ഷികയോഗത്തിലായിരുന്നു ഈ തീരുമാനം.
എസ്.ടി.ബി വിതരണ രംഗത്തും സര്‍വ്വീസ് രംഗത്തും ഏറെ ശ്രമകരമായ പ്രവര്‍ത്തനമാണ് സി.സി.എന്‍ കാഴ്ച്ചവെക്കുന്നതെന്ന് യോഗം വിലയിരുത്തി. അതുകൊണ്ട് തന്നെയാണ് ജില്ലയില്‍ കേരള വിഷന്‍ ഒഴിച്ചുള്ള സിഗ്‌നലുകള്‍ നാമമാത്രമായത്. 

സംസ്ഥാനത്ത് തന്നെ മാതൃകപരമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലാ ഹെഡിന്റെ തുടര്‍പ്രവര്‍ത്തനവും അതേ രീതിയിലായിരിക്കണമെന്നും യോഗം വിലയിരുത്തി. എഫ്.ടി.ടി.എച്ച് നടപ്പിലാക്കുന്നതിന് ആവശ്യമായ സാങ്കേതിക ക്ലാസുകളും മറ്റു സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഹെഡെന്റുകളില്‍ നിന്ന് ഷെയര്‍ ഹോള്ഡര്‍മാരായ തെരഞ്ഞെടുക്കപ്പെട്ട നാല്പതോളം ഡയറക്ടര്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു.

സിഒഎ സംസ്ഥാന പ്രസിഡന്റ് എന്‍.എച്ച്.അന്‍വര്‍ ഉദ്ഘാടനം ചയ്തു. എം.ഡി. ടി.വി.മോഹനന്‍അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പ്രദീപ് കുമാര്‍, സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര, സെക്രട്ടറി സതീഷ് കെ.പാക്കം, എം ആര്‍ അജയന്‍ എന്നിവര്‍ സംസാരിച്ചു സി.സി.എന്‍ ഡയറക്ടര്‍മാരായ പി.ഗോപകുമാര്‍ സ്വാഗതവും ശ്രീധരന്‍ വെള്ളച്ചാല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.