കണ്ണൂര്‍: [www.malabarflash.com] പ്രശസ്ത ഗായകനും മാപ്പിളപ്പാട്ട് കലാകാരനുമായ കണ്ണൂര്‍ സലീമിനു (58) ജന്മനാട്ടില്‍ ആയിരങ്ങള്‍ കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിച്ചു. ഉച്ചകഴിഞ്ഞ് വളപട്ടണം മന്ന ഖബര്‍സ്ഥാനത്തില്‍ കബറടക്കി.
മാപ്പിളപ്പാട്ടിന്റെ കുലപതി സലിമിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് നാടിന്റെ നാനാ ഭാഗത്തുനിന്നും ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി.
ഞായറാഴ്ച രാത്രി ഒന്‍പതോടെ താഴെചൊവ്വ ചാല ബൈപാസില്‍ ചാല മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ വളവില്‍ സലിം സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ചായിരുന്നു അപകടം. വളപട്ടണത്തെ തറവാട്ടുവീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷം മുഴപ്പിലങ്ങാട്ടെ താമസസ്ഥലത്തേക്ക് ഒറ്റയ്ക്കു കാര്‍ ഓടിച്ചുപോകുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.

വളപട്ടണം മന്ന മായിച്ചാന്‍കുന്നിലെ കെ.എന്‍. മഹമൂദ്ബിഫാത്തു ദമ്പതികളുടെ മകനാണു സലിം. ഭാര്യ: ലൈല. മാപ്പിളപ്പാട്ട് ഗായകരായ സജ്‌ല, സജിലി, സലീജ്, സലില്‍ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: നവാസ്, അസീസ്, നിസാര്‍, ഫൈസല്‍, ഷക്കീല്‍, സീനത്ത്, റുക്‌സാന.
നിരവധി മാപ്പിളപ്പാട്ട് ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള സലീം മാപ്പിളപ്പാട്ട് വേദികളിലെ സജീവ സാന്നിധ്യമാണ്. ഭാര്യയും മക്കളും സലീമിനൊപ്പം സജീവമായ മാപ്പിളപ്പാട്ടുകാരാണ്. ഗള്‍ഫിലും നിരവധി പരിപാടികളില്‍ പാടിയിട്ടുണ്ട്. ആറു സിനിമകളിലായി എട്ട് ഗാനങ്ങള്‍ പാടി. പാലം, മണിത്താലി, നായകന്‍, ജഡ്ജ്‌മെന്റ്, മാസ്റ്റര്‍ പ്ലാന്‍, അശ്വതി, അന്നു മുതല്‍ ഇന്നു വരെ എന്നിവയാണ് സലീം പാടിയിട്ടുള്ള ചിത്രങ്ങള്‍. എ.ടി.ഉമ്മര്‍ സംഗീതം നല്‍കിയ ഓ മൈ ഡാര്‍ലിങ്ങാണ് പാടിയ ആദ്യ ഗാനം. മണിത്താലിയിലും നായകനിലും ചെറിയ വേഷവും ചെയ്തിട്ടുണ്ട്.
തനിക്കു ചുറ്റും മാപ്പിളപ്പാട്ടിന്റെ വലിയ സംഗീത സാമ്രാജ്യം തന്നെ തീര്‍ത്ത സലിം മുഴപ്പിലങ്ങാട് എഫ്‌സിഐ ഗോഡൗണിനു സമീപത്തെ സ്വന്തം വീട് അക്ഷരാര്‍ഥത്തില്‍ സംഗീത ലോകമാക്കി മാറ്റി. സ്വന്തമായി വളര്‍ത്തിയ തന്റെ സംഗീത ട്രൂപ്പിനു ഗാനങ്ങള്‍ രചിച്ചിരുന്നതും ഇദേഹം തന്നെയായിരുന്നു.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ സലിം ഗാനമേളകളിലും മറ്റും സജീവനായിരുന്നു. വേദിയില്‍ പാട്ടിനൊപ്പം ചുവടുതെറ്റാതെ നൃത്തമാടിയിരുന്ന സലിം സംഗീതാസ്വാദകരുടെ മനസിലെ ഹീറോയായി. മുഴപ്പിലങ്ങാട് സ്വദേശിനി ലൈല ജീവിതസഖിയായതോടെയാണു സലിമിന്റെ ട്രൂപ്പിനു തുടക്കം. പടിപടിയായി സംഗീത സംവിധാനത്തിലേക്കു ലൈല മാറുകയും ചെയ്തു.
കണ്ണൂരിലെ രാഗം ഓര്‍ക്കസ്ട്രയിലായിരുന്നു സലിമിന്റെ സംഗീത പരിപാടികളുടെ തുടക്കം. എ.ടി. ഉമ്മറിന്റെ സഹായത്തോടെ സിനിമയിലും ചുവടുറപ്പിച്ചു. ഓ മൈ ഡാര്‍ലിംഗാണ് ആദ്യം പാടിയ സിനിമാഗാനം. തുടര്‍ന്നു പാലം, മണിത്താലി, നായകന്‍, ജഡ്ജ്‌മെന്റ്, മാസ്റ്റര്‍ പ്ലാന്‍, അശ്വതി, അന്നു മുതല്‍ ഇന്നു വരെ തുടങ്ങി 15 ഓളം മലയാള ചിത്രങ്ങളില്‍ സലിം പാടി. നാല്‍പതോളം വര്‍ഷത്തെ സംഗീത സപര്യയ്ക്കിടെ അഞ്ഞൂറിലധികം കാസറ്റുകള്‍ സലിം പുറത്തിറക്കി .

No comments:
Post a Comment