Latest News

പ്രവേശന ഫീസടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോര്‍ബാങ്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണം

കാഞ്ഞങ്ങാട്: [www.malabarflash.com] കണ്ണൂര്‍ സര്‍വകലാശാലയിലേക്കുള്ള പ്രവേശന ഫീസടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോര്‍ബാങ്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.

കോര്‍ബാങ്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തി മറ്റു ബാങ്കുകളില്‍ കൂടി പണമടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകും. പ്രവേശന ഫീസടക്കാന്‍ നിലവില്‍ എസ.്ബി.ടിയില്‍ മാത്രമാണ് സൗകര്യമുള്ളത്. സര്‍വകലാശാലയുടെ അക്കൗണ്ട് എസ്ബിടിയിലായതിനാലാണ് എന്നതാണ് ഇതിന് കാരണമായി അധികൃതര്‍ പറയുന്നത്. ഇതുമൂലം വിദ്യാര്‍ത്ഥികളും ബാങ്ക് ജീവനക്കാരും ഒരുപോലെ ദുരിതമനുഭവിക്കുന്നു.

ഇരുന്നൂറും ഇരുന്നൂറ്റി അമ്പതിനുമിടയില്‍ ടോക്കണ്‍ നല്‍കിയിരുന്ന കാഞ്ഞങ്ങാട് എസ.്ബി.ടി ശാഖയില്‍ ബുധനാഴ്ച പ്രവേശന ഫീസടയ്ക്കാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം നല്‍കിയത് 800 ടോക്കണാണ്. ഇതില്‍ 500 ടോക്കണ്‍ മാത്രമാണ്  ബുധനാഴ്ച സ്വീകരിച്ചത്. 
ദിവസവും ഇത്തരത്തില്‍ ടോക്കണ്‍ നല്‍കുന്നുണ്ട്. സാധാരണ ഉപഭോക്താവിനും തിരക്ക് ബുദ്ധുമുട്ടാകുന്നു.

മറ്റു ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സൗകര്യം സര്‍വകലാശാല അധികൃതര്‍ക്ക് ചെയ്യാമെന്നിരിക്കെ ജില്ലയിലെ ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളെ പ്രവേശന ഫീസിന്റ കാര്യത്തില്‍ കഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.