ഉദുമ: [www.malabarflash.com] ഉദുമ മണ്ഡലം വികസന സെമിനാര്‍ രാഷ്ട്രീയവേദിയാക്കാന്‍ ശ്രമിച്ചെന്ന ഡിസിസി വൈസ് പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ മുന്‍ എംഎല്‍എമാരായ പി രാഘവന്‍, കെ വി കുഞ്ഞിരാമന്‍, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവരെ ക്ഷണിച്ചിരുന്നു. മറ്റു രണ്ടുപേര്‍ പരിപാടിക്കെത്തിയില്ല. അതിനാല്‍ മുന്‍കാലങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിക്കാന്‍ മുന്‍ എംഎഎല്‍ എന്നനിലയില്‍ തന്നെ ക്ഷണിക്കുകയായിരുന്നു.
പത്തുവര്‍ഷം ഉദുമ മണ്ഡലത്തില്‍ നടത്തിയ സമഗ്ര വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മലബാറിലെ വലിയ തൊഴില്‍ സംരംഭമായി ആരംഭിച്ച മൈലാട്ടിയിലെ ഉദുമ സ്പിന്നിങ് മില്ലിന്റെ ഇപ്പോഴത്തെ ദുരവസ്ഥ വിവരിച്ചു. മില്ലില്‍ തൊഴിലാളികളെ നിയമിച്ച് പ്രവര്‍ത്തനാരംഭിക്കാന്‍ മുഴുവന്‍ രാഷ്ട്രീയകക്ഷികളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞപ്പോഴാണ് ഹക്കീം കുന്നിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ ബഹളമുണ്ടാക്കിയത്.

ഇടതുപക്ഷ ഭരണത്തില്‍ കൊണ്ടുവന്ന വികസനപദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത് ജനങ്ങള്‍ അറിയുന്നതിന്റെ നാണക്കേട് മറയ്ക്കാനാണ് സെമിനാര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. കാര്യം മറച്ചുവച്ച് തെറ്റായ പ്രസ്താവന നല്‍കിയ രീതി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ലെന്ന് കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.
Keywords: Kasaragod, KV Kunhiraman, Malabarflash, Malabarnews, Malayalam News
No comments:
Post a Comment