ഉദുമ: [www.malabarflash.com] വിവിധ കേസുകളില്‍ ബേക്കല്‍ പോലീസ് പിടികൂടിയ വാഹനങ്ങള്‍ പോലീസ് സ്റ്റേഷനിന് മുന്നിലുളള സംസ്ഥാന പാതയ്ക്ക് അരികില്‍ കൂട്ടിയിട്ടത് കാരണം ഈ ഭാഗത്തുളള കെ.എസ്.ടി.പി റോഡിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടു.
നിരവധി പ്രാവശ്യം തുരുമ്പടിച്ച വാഹനങ്ങള്‍ മാററാന്‍ കെ.എസ്.ടി.പി ആവശ്യപ്പെട്ടെങ്കിലും പോലീസ് അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് കെ.എസ്.ടി.പി സ്വന്തം ചിലവില്‍ വാഹനങ്ങള്‍ മാററാന്‍ തുടങ്ങി.
പയ്യന്നൂരില്‍ നിന്നും കൊണ്ടുവന്ന നാല് റിക്കവറി വാഹനങ്ങളും ജെ.സി.ബികളും ഉപയോഗിച്ചാണ് ചട്ടഞ്ചാലിലുളള പ്രത്യേ സ്ഥലത്തേക്ക് വെയിലും മഴയും കൊണ്ട് ഉപയോഗശൂന്യമായ വാഹനങ്ങള്‍ വെളളിയാഴ്ച മാററാന്‍ തുടങ്ങിയത്.
മണല്‍ കടത്ത്, റോഡപകടങ്ങള്‍ തുടങ്ങിയ കേസില്‍പ്പെട്ട 500 ഓളം വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ബൈക്ക് മുതല്‍ ടെമ്പോകള്‍ വരെയുളള വാഹനങ്ങളാണ് സംസ്ഥാന പാതയ്ക്കരികില്‍ കൂട്ടിയിട്ടിരുന്നത്. ഇതില്‍ 100ലധികം വാഹനങ്ങള്‍ കെട്ടിവലിച്ച് വെളളിയാഴ്ച ചട്ടഞ്ചാലില്‍ എത്തിച്ചു.
No comments:
Post a Comment