കാസര്‍കോട്: [www.malabarflash.com] സ്മാര്‍ട്ടായ കാസര്‍കോട് വില്ലേജ് ഓഫീസ് രണ്ടാഴ്ചയ്ക്കകം പ്രവര്‍ത്തനം തുടങ്ങും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് പൊതുജന സേവനം വേഗത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റവന്യൂ വകുപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പരിപാടി നടപ്പിലാക്കുന്നത്,
സംസ്ഥാനത്തെ ഓരോ ജില്ലയിലെയും ഓരോ വില്ലേജ് ഓഫീസിലും ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് മറ്റ് വില്ലേജ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടവും അടിസ്ഥാന സൗകര്യവികസനവും പെട്ടെന്നുളള സേവനവുമാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകൊണ്ട് ലക്ഷ്യമിടുന്നത്.
ഓഫീസിന് ഫ്രണ്ട് ഓഫീസ് സംവിധാനവും പൊതുജനങ്ങള്‍ക്ക് ഇരിപ്പിടവും കോഫീവെന്‍ഡിംഗ് മെഷീനും ഉണ്ടാകും. . ടോയ്‌ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.
ജീവനക്കാര്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഫര്‍ണ്ണിച്ചറുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ ഒരുക്കുന്നുണ്ട്. 2013 ലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. 10 ലക്ഷം രൂപ ചെലവഴിച്ചാണ് കാസര്‍കോട്ട് സ്മാര്‍ട്ട് വില്ലേജ് പണി കഴിപ്പിച്ചത്.
സ്മാര്‍ട്ട് വില്ലേജ് ജൂണ്‍ നാലിന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ചയ്ക്കകം ഫര്‍ണിച്ചറുകള്‍ എത്തുന്നതോടെ സ്മാര്‍ട്ട് വില്ലേജ് പ്രവര്‍ത്തനക്ഷമമാകും. പൂര്‍ണ്ണമായി ടൈല്‍സ് പാകിയ സ്മാര്‍ട്ട് വില്ലജില്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാനായും റവന്യൂ റിക്കവറി നടപടികള്‍ക്കായും പ്രത്യേകം മുറികളുണ്ട്.
Keywords: Kasaragod, Malabarflash, Malabarnews, Malayalam News
No comments:
Post a Comment