മഞ്ചേശ്വരം: [www.malabarflash.com] ബന്തിയോട് പൈവളിഗെ മേര്‍ക്കളയില്‍ നിര്‍ധന കുടുംബത്തിന് ജിസിസി കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മയ്ക്ക് കുറ്റിയടിച്ചു. കുമ്പോല്‍ കെ.എസ്.അലി തങ്ങളാണ് കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. കെ.യു.മുഹമ്മദ് ബഷീര്‍ ഹനീഫി പ്രാര്‍ത്ഥന നടത്തി.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News
ആട്ടിക്കൂട്ടിനുള്ളില്‍ ദയനീയമായ ജീവിതം നയിക്കുകയായിരുന്ന കുടുംബത്തിനുമുന്നിലേക്കാണ് പുതുവെളിച്ചമായി കെ.എം.സി.സി എത്തിയത്. വീടിന്റെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് വീട് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന മഞ്ചേശ്വരം മണ്ഡലം യൂത്തീലീഗ് പ്രസിഡണ്ട് എ.കെ.ആരിഫും ട്രഷറര്‍ സെഡ്.എ.കയ്യാറും പറഞ്ഞു. തുടര്‍ന്ന് നടന്ന പരിപാടി ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ട് എസ്.എ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് , ചെയര്‍മാന്‍ എ.കെ.ആരിഫ്, ഹനീഫ് ഹാജി പൈവളിഗെ, എം.അബ്ബാസ്, ഇബ്രാഹിം പെറോഡി, യൂസുഫ് ഉളുവാര്‍, സെഡ്.എ.കയ്യാര്‍, അസീസ് മരിക്കെ, ഹമീദ് കുഞ്ഞാലി, അസീസ് കളത്തൂര്‍, എബി കുട്ടിയാനം,. മൂസ ഹേരൂര്‍, ആര്‍.കെ.മുഹമ്മദ് മേര്‍ക്കള, ബി.കെ.അബ്ദുല്‍ഖാദര്‍ ഹാജി, ബി.എം.ഹമീദ്,റസാഖ് ആചിക്കര, അസീസ് കളായി, റിയാസ് അയ്യൂര്‍, നാസര്‍ ചേവാര്‍, മൊയ്തു ചേവാര്‍, അസീസ് ചേവാര്‍, അന്തു അയ്യാര്‍, ഷാഹുല്‍ ഹമീദ്, ഹമീദ് പെര്‍മുദെ, അബ്ദുല്ല കോയ, ഉമ്മര്‍ മേര്‍ക്കള, റിയാസ് ചിപ്പാര്‍, നിയാസ് കയ്യാര്‍, അലി മാണി, അന്തുഞ്ഞി ഹാജി ചിപ്പാര്‍, അബ്ദുല്ല ഹാജി മേര്‍ക്കള, ഹസ്സന്‍ കുദ്‌വു, എം.ബി.യൂസഫ് ബന്തിയോട്, ഷാക്കിര്‍ ബായാര്‍, ഉമ്മര്‍ രാജാവ്, റസാഖ് കോടി, ഇബ്രാഹിം പദവ്, നിസാര്‍ ബായാര്‍, കെ.വി.യൂസഫ്, ഹക്കിം എഞ്ചിനിയര്‍, യൂസഫ് ഹേരൂര്‍, മോണി പച്ചാണി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment