കാഞ്ഞങ്ങാട് : [www.malabarflash.com] കാഞ്ഞങ്ങാടിന്റെ പശ്ചാത്തലത്തില്‍ നാട്ടിന്‍പുറത്തെ രണ്ട് വോളിബോള്‍ ടീമിന്റെ കഥ പറയുന്ന 0-41* എന്ന മലയാളസിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. കാഞ്ഞങ്ങാട്, തോയമ്മല്‍, കവ്വായി പ്രദേശങ്ങളിലെ വോളിബോള്‍ താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്.
അമേരിക്കയില്‍ പരസ്യ ചിത്രീകരണ മേഖലയില്‍ പ്രശസ്തനായ കാഞ്ഞങ്ങാട് തോയമ്മല്‍ സ്വദേശി സെന്ന ഹെഗ്ഡേയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. പരസ്യമേഖലയില്‍ പത്തുവര്‍ഷത്തെ പരിചയമുള്ള സെന്ന ഹെഗ്ഡേക്ക് കാനഡ, ന്യൂയോര്‍ക്ക് ഫെസ്റ്റിവല്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സിനിമയില്‍ മൂന്ന് ഗാനമാണുള്ളത്. കാഞ്ഞങ്ങാടിനെക്കുറിച്ചുള്ള ചില്ലുപേരാണ്... കാഞ്ഞങ്ങാട്... എന്റെ നാടാണ്.... എന്ന പാട്ട് യൂട്യൂബില്‍ റിലീസ് ചെയ്തു. കീര്‍ത്തന്‍ പൂജാരിയാണ് ഛായാഗ്രഹണം.
കൊച്ചി- ബംഗളൂരു എന്നിവിടങ്ങളിലെ സെന്നയുടെ സുഹൃത്തുകളായ സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്നാണ് ഒന്നര മണിക്കൂറുള്ള ചിത്രം അണിയിച്ചൊരുക്കിയത്. ഫിലിം ഫെസ്റ്റിവല്‍ ലക്ഷ്യമിട്ടാണ് ചിത്രം നിര്‍മിച്ചതെങ്കിലും സ്പോണ്‍സര്‍മാരെ കിട്ടിയാല്‍ സിനിമ തിയറ്ററിലെത്തിക്കുമെന്ന് സംവിധായകന്‍ സെന്ന ഹെഗ്ഡേ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഭിനേതാക്കളായ വിപിന്‍ കെ ജോസ്, രാജേഷ്, പ്രിയദത്ത്, എ ബി ഗണേശ്, അഭിലാഷ്, സുധീഷ്, വിഷ്ണു, ശോഭിത്ത്, അമ്പു എന്നിവരും പങ്കെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment