കുമ്പള: [www.malabarflash.com] ഒരു മുസ്ലിമിന്റെ ഉത്തരവാദിത്വം നിസ്‌കാരവും സകാത്തും നോമ്പനുഷ്ഠാനവും ഹജ്ജും മാത്രമല്ലെന്നും മാനുഷിക പരിഗണനകള്‍ നല്‍കേിടത്തെല്ലാം നല്‍കുകയും വെള്ളം, തീ, ഉപ്പ്, മഴു, കത്തി, കൈക്കോട്ട് തുടങ്ങി പരോപകാരപ്രദമായ ഒന്നും വിലങ്ങാതിരിക്കലുമാണെന്നും പ്രമുഖ യുവപണ്ഡിതനും പ്രഭാഷകനുമായ ശാക്കിര്‍ ബാഖവി മമ്പാട് പ്രസ്താവിച്ചു.
മതാന്ധതയും പരസ്പര പോരും മഥിക്കുന്ന മനസ്സുകള്‍ക്ക് മേല്‍ പ്രസ്താവിച്ച രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരികയും പരസ്പര വിശ്വാസത്തിനും സ്‌നേഹത്തിനും സഹകരണത്തിനും പകരം അതുവഴി വിദ്വേഷവും വിഭാഗീയതയും തീവ്ര, ഭീകരവാദങ്ങളും ഉടലെടുക്കുമെന്നും ലോകത്തിന്റെ ഏറ്റവും വലിയ ശാപം ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് കുമ്പള സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന റമസാന്‍ പ്രഭാഷണപരിപാടിയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ സമാപന സംഗമം ഉദ്ഘാടനംചെയ്തു. എം അന്തുഞ്ഞി മൊഗര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, ഹമീദ് മൗലവി ആലംപാടി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദുറഹീം സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, ഹനീഫ് ബേര്‍ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment