Latest News

മലയാളത്തിലെ മൂന്ന് ചിത്രങ്ങളുടെ ഓണ്‍ലൈന്‍ റിലീസ് തിങ്കളാഴ്ച

കൊച്ചി: [www.malabarflash.com] മലയാളത്തിലെ മൂന്ന് ചിത്രങ്ങളുടെ ഓണ്‍ലൈന്‍ റിലീസ് തിങ്കളാഴ്ച. സലിംകുമാറിന്റെ കംപാര്‍ട്ട്‌മെന്റ്, ലാല്‍ ജോസിന്റെ നീന, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങളാണ് ഓണ്‍ലൈനായി റിലീസ് ചെയ്യുന്നത്. www.reelmonk.com എന്ന വെബ്‌സൈറ്റ് വഴി തിങ്കളാഴ്ച രാത്രിയാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുക.

720 പിക്‌സലില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 180 രൂപയും 1080 പിക്‌സല്‍ എച്ച്ഡിയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 300 രൂപയുമാണ് ഈടാക്കുന്നത്. ഡിവിഡി പോലും പുറത്തിറക്കാതെയാണ് ഈ മൂന്നു ചിത്രങ്ങളും ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത്.

ഭിന്ന ശേഷിയുള്ള കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് കംപാര്‍ട്ട്‌മെന്റ്. സലീം കുമാറിന് പുറമേ, സുരേഷ് ഗോപി, കലാഭവന്‍ ഷാജോണ്‍, കൊച്ചു പ്രേമന്‍, കെപിഎസി ലളിത, നിലമ്പൂര്‍ ആയിഷ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ന, നളിനി എന്നീ വ്യത്യസ്ത സ്വഭാവക്കാരുടെ കഥ പറയുന്ന ചിത്രമാണ് നീന. നീനയുടെ ജീവിതത്തിലേക്ക് വിനയ് പണിക്കരും നളിനിയും കടന്നുവരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ലാല്‍ ജോസ് ഒരുക്കുന്ന നീനയുടെ ഇതിവൃത്തം. നീന എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഡലായ ദീപ്തി സതിയാണ്. നളനിയായി ആന്‍ ആഗസ്റ്റിന്‍ അഭിനയിക്കുന്നു. വിനയ് പണിക്കരായി വിജയ് ബാബുവാണ് നായകവേഷത്തില്‍. ജോമോന്‍.ടി ജോണാണ് ക്യാമറ. എല്‍.ജെ ഫിലിംസാണ് നിര്‍മ്മാണം.
'അന്നയും റസൂലും' എന്ന ചിത്രത്തിന് ശേഷം പ്രസിദ്ധ ഛായാഗ്രഹകന്‍ കൂടിയായ രാജീവ് രവി ഒരുക്കിയ ചിത്രമാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസ്'. ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാറുമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു പേരുടെയും ആദ്യത്തെ ചിത്രമാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസ്'.


Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.