ചെങ്ങന്നൂര്‍: [www.malabarflash.com] സംഘ്പരിവാറിന്‍െറ നേതൃത്വത്തില്‍ ജില്ലയില്‍ വീണ്ടും സംഘടിത മതംമാറ്റം. ചെങ്ങന്നൂര്‍ ചെറിയനാട് കടയിക്കോട് നല്ലവീട്ടില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെയാണ് മതപരിവര്‍ത്തന ചടങ്ങ് അരങ്ങേറിയത്.
വി.എച്ച്.പി ചെങ്ങന്നൂര്‍ ജില്ലാ സമിതിയുടെ നേതൃത്വത്തിലായിരുന്നു ഘര്‍ വാപസി എന്ന പേരിലെ മതംമാറ്റ ചടങ്ങ്.
ചെറിയനാട്, വെണ്‍മണി, വെട്ടിയാര്‍ പ്രദേശങ്ങളില്‍നിന്നുള്ള 11 കുടുംബങ്ങളിലെ 39 പേരെ ഹിന്ദുമതത്തിലേക്ക് മാറ്റിയതായി വി.എച്ച്.പി നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍, ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായില്ല.
ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരെയാണ് മതംമാറ്റിയതെന്നാണ് വിവരം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment