Latest News

അധ്യാപകന്‍ തെററായ വിവരം ചേര്‍ത്തു; 6 വിദ്യാര്‍ത്ഥികളുടെ പ്ലസ്‌വണ്‍ പ്രവേശനം അവതാളത്തില്‍

ഉദുമ:[www.malabarflash.com] പ്ലസ് വണ്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാററത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ വിവിരങ്ങള്‍ ഓണ്‍ലൈനില്‍ തെററായി ചേര്‍ത്തതിനെ തുടര്‍ന്ന് 6 വിദ്യാര്‍ത്ഥികളുടെ പ്ലസ്‌വണ്‍ പഠനം മുടങ്ങുന്നു.

ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്റെ അശ്രദ്ധയാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് വിനയായത്. ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏകജാല സംവിധാനത്തിലൂടെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കും, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കും മാററത്തിന് അപേക്ഷ നല്‍കിയിരുന്നത്. ഈ അപേക്ഷ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബാബു എന്ന അധ്യാപകന്‍ കമ്പ്യൂട്ടറില്‍ ചേര്‍ക്കുന്ന സമയത്ത് സ്‌കൂളുടെ കോഡ് നമ്പര്‍ തെററായി ചേര്‍ത്തതാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിനയായത്.

ചട്ടഞ്ചാല്‍ സ്‌കൂളിന്റെ കോഡായ 23 ന് പകരം പദ്രെ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കോഡായ 13 ാം നമ്പറാണ് ചേര്‍ത്തത്, അതുപോലെ ചെമ്മനാടിന്റെ കോഡായ 25ന് പകരം ബേത്തൂര്‍പാറ സ്‌കൂളിന്റെ 52 നമ്പറാണ് ചേര്‍ത്തത്. ഉദുമയിലും പരിസരത്തുമുളള ഈ വിദ്യാര്‍ത്ഥികള്‍ കിലോ മീറററുകളോളം ദുരെയുളള പെദ്രെ, ബേത്തൂര്‍പാറ സ്‌കൂളുകളിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്ത് വേണം പോകാന്‍.
പ്രവേശന സമയം അവസാനിക്കുന്ന തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ സ്‌കൂളില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ ഈ ആറു വിദ്യാര്‍ത്ഥികളുടെയും ഈ വര്‍ഷത്തെ പഠനം നഷ്ടപ്പെടും. ഉദുമ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തന്നെ പഠനം തുടരണമെങ്കില്‍ സര്‍ക്കറിന്റെ പ്രത്യേക ഉത്തരവും ആവശ്യമാണ്. ഇതിനായി അപേക്ഷ നല്‍കണമെങ്കില്‍ തെററായ വിവരം ചേര്‍ത്ത അധ്യാപകന്റെ പ്രസ്താവന കൂടി ആവശ്യമാണ്. ഇതിനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉദുമ ഹയര്‍സെക്കണ്ടറി സ്‌കൂളിലെത്തിയെങ്കിലും തെററായി വിവരം ചേര്‍ത്ത അധ്യാപകന്‍ സ്‌കൂളിലുമെത്തിയിട്ടില്ല. കാഞ്ഞങ്ങാട് സ്വദേശിയായ ഈ അധ്യാപകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പ്രതികരിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. 

സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ ചുമതലയിലുളള അധ്യാപകനാണെങ്കില്‍ അവധിയിലുമാണ്.
തങ്ങളുടെ മക്കളുടെ പഠനം അവതാളത്തിലാക്കിയ അധ്യാപകനെതിരെ മുഖ്യമന്ത്രി അടക്കമുളളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.