Latest News

ഗോഡൗണ്‍ നിറയെ ബൈക്കുമായി മോഷ്ടാവ് അറസ്റ്റില്‍

പാറശാല: [www.malabarflash.com] നാട്ടുകാരെയും പോലീസിനെയും ഒരുപോലെ വട്ടംചുറ്റിച്ച അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാവിനെ അതിസാഹസികമായി പോലീസ് പിടികൂടി. തമിഴ്‌നാട് കൊല്ലങ്കോട് വില്ലേജില്‍ ചൂഴാല്‍ കശുവണ്ടി ഫാക്ടറിക്കു സമീപം പനവിള വീട്ടില്‍ രാജന്‍ എന്നു വിളിക്കുന്ന മുരുകന്‍ (36) ആണ് അറസ്റ്റിലായത്. കേരളത്തിലും തമിഴ്‌നാട്ടിലും നിന്നായി നൂറിലധികം ബൈക്കുകള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: പാറശാല സര്‍ക്കാര്‍ ആശുപത്രി വളപ്പില്‍നിന്നു സ്ഥിരമായി ബൈക്കുകള്‍ മോഷണം പോകുന്നതു ശ്രദ്ധയില്‍പ്പെട്ട പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥരെ, സിഐ ചന്ദ്രകുമാര്‍ നിയോഗിച്ചിരുന്നുവെങ്കിലും പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ മുരുകന്‍ മുങ്ങി. ആക്രിക്കടകള്‍, തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വാഹനം പൊളിച്ചുവില്ക്കുന്ന കടകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് ആശുപത്രി കേന്ദ്രീകരിച്ചു വേഷപ്രച്ഛന്നരായി പോലീസുകാരെ വീണ്ടും നിയോഗിച്ചു. ഇതിനിടെ ഒരാള്‍ ഒരു ഇരുചക്ര വാഹനത്തിന്റെ ബാറ്ററിയുടെ ബന്ധം വിച്ഛേദിക്കുന്നതു പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പോലീസുകാരന്‍ വിവരം സിഐ ചന്ദ്രകുമാറിനെ അറിയിക്കുകയും ഉടന്‍ സ്ഥലത്തെത്തിയ പോലീസ് സംഘം മുരുകനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ബൈക്കുകള്‍ സ്ഥിരമായി മോഷ്ടിച്ചു ചെങ്കവിളയിലുള്ള വര്‍ക്ക്‌ഷോപ്പുടമ ഗുണമണിക്കു വില്‍ക്കാറുണെ്ടന്നും, പൊളിച്ച് പാര്‍ട്‌സുകളാക്കി തിരുനെല്‍വേലിയിലും സേലത്തും കയറ്റി അയക്കാറുണെ്ടന്നും പോലീസിനോട് ഇയാള്‍ സമ്മതിച്ചു.

തമിഴ്‌നാട്ടിലേക്കു പൊളിച്ചുകടത്തിയ ഭാഗങ്ങള്‍ എങ്ങനെ തിരിച്ചെടുക്കാന്‍ കഴിയുമെന്ന ആശങ്കയിലായ പോലീസ് വീണ്ടും ഗുണമണിയെ ചോദ്യം ചെയ്തപ്പോള്‍ ആഴ്ചയില്‍ ഒരു ബൈക്കിന്റെ പാര്‍ട്‌സുകള്‍ നല്‍കാറുണെ്ടന്ന് ഇയാള്‍ മൊഴിനല്‍കി. തുടര്‍ന്ന് മുരുകന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും യാതൊന്നും കണെ്ടത്താനായില്ല.

എന്നാല്‍, പ്രതിയുടെ വീട്ടില്‍നിന്നു 100 മീറ്റര്‍ അകലെ അടച്ചിട്ടിരിക്കുന്ന വീട് ശ്രദ്ധയില്‍പ്പെട്ട പോലീസ് ആ വീട് തുറന്നു പരിശോധിച്ചപ്പോള്‍ 31 ബൈക്കുകള്‍, 31 എന്‍ജിനുകള്‍, പൊളിച്ചടുക്കിയിരിക്കുന്ന ബൈക്കിന്റെ പാര്‍ട്‌സുകള്‍, ചാക്കു കെട്ടുകളിലാക്കിയിരിക്കുന്ന വാഹന പാര്‍ട്ട്‌സുകള്‍ എന്നിവ കണെ്ടത്തി.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.