Latest News

രഞ്ജിനി ഹരിദാസിന് മൂന്നാം ക്ലാസുകാരന്റെ കത്ത്; സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു

തിരുവനന്തപുരം: [www.malabarflash.com] തെരുവുനായ വിഷയത്തില്‍ വിവാദമുണ്ടാക്കിയ രഞ്ജിനി ഹരിദാസിനെ ആന വിഷയത്തില്‍ നിയമക്കുടുക്കിലേക്ക് കൊണ്ടെത്തിച്ചത് തിരുവനന്തപുരത്തുകാരന്‍ മൂന്നാംക്ളാസില്‍ പഠിക്കുന്ന തപന്‍ പരമേശ്വരന്‍ രഞ്ജിനിക്ക് എഴുതിയ കത്താണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കത്തിന്റെ പൂര്‍ ണ്ണ രൂപം ഇങ്ങനെ,

തപന്‍ ചോദിക്കുന്നു രഞ്ജിനി ഹരിദാസ് ആന്റിയോട് …
എന്റെ പേര് തപന്‍ പരമേശ്വന്‍ . തിരുവനന്തപുരത്ത്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു.
രാവിലെ സ്കൂള്‍ ബസ്സിനായി വെയിറ്റ് ചെയ്യുന്ന സമയത്ത് ആന്റി ഏഷ്യാനെറ്റിന്റെ കാറില്‍ പോകുന്നത് ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട്. പക്ഷെ അവിടെ നില്ക്കുന്ന ഞങ്ങളെയോ, ഞങ്ങളെ പേടിപ്പിച്ചു കൊണ്ട് എപ്പൊഴും കടി കൂടുന്ന ഏഴെട്ടു സ്ട്രേ ഡോഗ്സ്നേയോ ആന്റി കണ്ടിട്ടുണ്ടാവില്ല…

ആന്റി പറഞ്ഞതെല്ലാം ഞാന്‍ യുടൂബില്‍ കണ്ടു… (അച്ഛന്‍ പറഞ്ഞത് അത് നാടകം ആണെന്നാ ! ).
ആന്റി പറഞ്ഞപോലെ ഒരു ജീവികളേയും നമ്മളായിട്ട് നോവിക്കാന്‍ പാടില്ല … എന്റെ ഈ. വി. എസ്. ടെക്സ്ടിലും അങ്ങനെ പറയുന്നുണ്ട്… പിന്നെ ഞാന്‍ ടെക്സ്റ്റ് മാത്രമല്ല വേറെ ബുക്സും വായിക്കും.. പ്രത്യേകിച്ചും അച്ഛന്‍ വാങ്ങുന്ന ട്രാവല്‍ മാഗസിന്‍സ്. ട്രാവല്ലിംഗ് ആണ് എന്റെ ഹോബി …
ആന്റി അവരെ പൊളിച്ചടുക്കുന്നത് കണ്ടപ്പോഴാ ഒരു മാഗസിനില്‍ ആന്റി കോടനാട് ആനക്കൊട്ടിലിനെ കുറിച്ച് എഴുതിയ ട്രാവല്‍ എക്സ്പീരിയന്‍സ് ഞാന്‍ ഓര്‍ത്തത് …
നല്ല ഫോട്ടോസ് നല്ല സ്ഥലം .. നല്ല ആനകള്‍ –

പിന്നേ ആന്റിക്കു ഒരുകാര്യം അറിയുമോ ? (ഞാന്‍ വിക്കിപ്പീഡിയ നോക്കിയതാ) മനുഷ്യനില്‍ നിന്ന് അകന്നു കഴിയുന്ന ആനകളെ വലിയ കൂട്ടില്‍ ദിവസങ്ങളോളം പട്ടിണിക്ക് ഇട്ടും കമ്പും കുന്തവും കൊണ്ട് കുത്തിയും ആണത്രേ അനുസരണ പഠിപ്പിക്കുന്നത്. പിന്നെ ജീവിതകാലം മുഴുവന്‍ ചങ്ങലയില്‍ !
5 മിനുറ്റ് ആന്റിയെ ആരെങ്കിലും പിടിച്ചു പൂട്ടിയിട്ടാലോ ???

വലിപ്പം മാത്രമേ ഉള്ളു … അവയുടെ പാദങ്ങള്‍ വളരെ സോഫ്റ്റ് ആണ് … അതുകൊണ്ട് നാട്ടിലെ ചൂടേറിയ സ്ഥലങ്ങളില്‍ കൂടി നടക്കുമ്പോള്‍ അവയ്ക്ക് കൂടുതല്‍ വേദന വരും. അപ്പോള്‍ ആന്റിയെയും ബാക്കി 3 പേരെയും ചുമന്നു കൊണ്ട് നടന്നപ്പോള്‍ ആ ആനയ്ക്ക് എത്ര നൊന്തിട്ടുണ്ടാവും ??? സുനിത എന്നാണ് ആ ആനയുടെ പേര്, 4O വയസ്സ് പ്രായം ഉണ്ടതിന് !!!! (അപ്പോഴൊന്നും ആന്റി മൃഗങ്ങളുടെ വേദന ഓര്‍ത്തില്ലേ ???)
ആനകളുടെ കൊമ്പ് അവരുടെപല്ല് നീണ്ടുവരുന്നത് ആണെന്ന് ആന്റിക്ക് അറിയാമല്ലോ???
15 വയസ്സ് മാത്രമുള്ള ആ നീലകണ്ടന്റെ കൊമ്പില്‍ പിടിച്ചു തൂങ്ങി ആടാന്‍ ആന്റിക്ക് എങ്ങനെ തോന്നി???
(ഒന്ന് ആലോചിച്ചു നോക്കിയേ നമ്മുടെ മൂക്കിലോ ചെവിയിലോ ആരങ്കിലും പിടിച്ചു വലിച്ചാലുള്ള വേദന !!!)
ഓരോ ദിവസവും പത്രത്തില്‍ കാണുന്നില്ലേ എന്റെ പ്രായമുള്ള, അതിലും താഴെയുള്ള കൊച്ചു കുട്ടികളെയൊക്കെ പേപ്പട്ടികള്‍ വീട്ടില്‍ വരെ കയറി കടിച്ചു കൊല്ലുന്ന വാര്‍ത്തകള്‍ !

കമ്പിക്കു കുത്ത് കൊണ്ട് നിസ്സഹായരായി നിങ്ങളുടെ ഭാരം സഹിക്കുന്ന ആനകളോടില്ലാത്ത ദയ എങ്ങനെയാ കുട്ടികളെ കൊല്ലുന്ന പേപ്പട്ടികളോട് തോന്നുക??? (അച്ഛന്‍ പറയുന്നു ഒന്ന് പണത്തിനു വേണ്ടിയും മറ്റൊന്ന് പബ്ലിസിറ്റിയും ആണെന്ന്)…… ആണോ ?
ആന്റി പറയുന്നത് കേട്ടു…
“ഏതെങ്കിലും പട്ടി വന്നു പറഞ്ഞോ ഞാന്‍ ഇത്രേം പേരെ കടിച്ചെന്ന് ? ”
ഉറപ്പായും പറഞ്ഞിട്ടില്ല ! അപ്പൊ ഞാന്‍ ഒന്ന് ചോദിക്കട്ടെ ആ ആന അതിന്റെ പുറത്തു കേറാനും കൊമ്പില്‍ പിടിച്ചു തൂങ്ങാനും ആന്റിയോട് പറഞ്ഞോ … ഇല്ലല്ലോ ?
വാക്സിനേഷന്‍ ഫോട്ടോയും കണ്ടു … വീട്ടില്‍ വളര്‍ത്തുന്ന ഒരു പാവം നായെ തുടലില്‍ കെട്ടി മൂന്നു നാല് പേര്‍ ചേര്‍ന്ന് പിടിച്ചു തന്നാല്‍ ആ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഇഷ പോലും ഉമ്മ കൊടുക്കും …!

എന്റെ ക്ലാസ്സ് ടീച്ചര്‍ എപ്പോഴും പറയും .. “Good leaders must first become good servants”
പിന്നേ എന്നാലും ആന്റിയെ എനിക്ക് ഇഷ്ടമാ … ഞാന്‍ വെറുതെ എന്തെങ്കിലും ഒക്കെ പറഞ്ഞു ബഹളം വെക്കുമ്പോ അമ്മുമ്മ പറയാറുണ്ട് “ഇത് ആ രഞ്ജിനിയെക്കാള്‍ കഷ്ടമാണല്ലോ ” എന്ന്
എനിക്ക് തോന്നിയത് പറഞ്ഞൂന്നേ ഉള്ളൂ… TYPE ചെയ്തത് അച്ഛന്‍ ആണ്
THANK U… REGARDS……. TAPAN


സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ കത്ത് ഒരു ഭാവന സൃഷ്ടിയാണോ എന്നറിയില്ല. ഇതില്‍ പറയുന്ന പോലെ തപന്‍ പരമേശ്വരന്‍ എന്ന ഒരു കുട്ടി ഉണ്ടോ എന്നും അറിയില്ല. എങ്കിലും ഒരു കുഞ്ഞു മനസ്സിന്റെ സംശയങ്ങളായി വന്നിരിക്കുന്ന ഈ കത്ത് കപടമായ മൃഗസ്നേഹികളോടുള്ള സാധാരണ ജനങ്ങളുടെ സംശയങ്ങള്‍ തന്നെയല്ലേ ?
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.