രാജപുരം: [www.malabarflash.com] മൂന്ന് വയസ്സുുള്ള മകനെ ചിരവ കൊണ്ടടിച്ചും കഴുത്തു ഞെരിച്ചും മൃഗീയമായി കൊലപ്പെടുത്തി ക്രൂരത കാട്ടിയ പാണത്തൂര്‍ മൈലാട്ടി കോളനിയിലെ രാജു (36) വിന് ക്രിമിനല്‍ പശ്ചാത്തലം.
കളവ് കേസുകളും അടിപിടി കേസുകളിലും പ്രതിയാണ് രാജു. അഞ്ചോളം കേസ് രാജുവിനെതിരെ രാജപുരം പോലീസ് ഇതിനു മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജുവിന്റെ ശല്യം സഹിക്കാനാകെ അയല്‍വാസി മോഹനന്‍ രാജുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം നടന്നിരുന്നു. ഈ കേസില്‍ മോഹനന്‍ ജയിലില്‍ അടക്കപ്പെട്ടിരുന്നു.
വിവാഹ വീരന്‍ കൂടിയാണ് രാജു. ബന്തടുക്ക ആനക്കല്ലിലെ ശാരദ എന്ന സ്ത്രീയെയാണ് രാജു നിയമാനുസൃതം ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം ഒരാഴ്ച മാത്രമേ നീണ്ടു നിന്നുള്ളൂ. ഈ കാലയളവില്‍ ശാദരക്ക് രാജുവിന്റെ കടുത്ത പീഡനം അനുഭവിക്കേണ്ടി വന്നു.
കൊന്നക്കാട് ചുള്ളിയയിലെ പത്മിനിയാണ് രണ്ടാം ഭാര്യ. പത്മിനിക്ക് മറ്റൊരു ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. കൊന്നക്കാട് നിന്ന് പത്മിനിയെ രാജു സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇതിനിടയില്‍ അയല്‍വാസി മോഹനന്റെ സഹോദരന്‍ പരേതനായ പക്കീരന്റെ ഭാര്യ കല്ല്യാണിയുമായും രാജു അടുപ്പത്തിലായി. പത്മിനിയുമായും കല്ല്യാണിയുമായും രാജുവിന് നിലവില്‍ ഒരു പോലെ ബന്ധമുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment