മലപ്പുറം:[www.malabarflash.com]മലപ്പുറം റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പാസ്പോര്‍ട്ടിനു വേണ്ടി അപേക്ഷ നല്‍കിയ വ്യക്തിയില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടത്തി.
ഏറെ നാളായി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ടു പരാതികള്‍ ഉയര്‍ന്നിരുന്നു. സിബിഐയുടെ പ്രത്യേകസംഘം തിങ്കളാഴ്ച രാവിലെ മുതല്‍ ഓഫീസിനു സമീപം ക്യാമ്പ് ചെയ്താണു രാമകൃഷ്ണനെ കുടുക്കിയത്. ഇയാള്‍ അപേക്ഷകനില്‍നിന്നു പണം വാങ്ങുന്നതു സിബിഐ കൈയോടെ പിടിക്കുകയായിരുന്നു. അറസ്റ്റിലായ പി. രാമകൃഷ്ണന്റെ ഓഫീസിലും വീട്ടിലും സിബിഐ പ്രത്യേകം പരിശോധന നടത്തി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment