പരവനടുക്കം: [www.malabarflash.com] ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന പരവനടുക്കം ചാളക്കാല്‍ വീട്ടില്‍ രാമന്റെ മകന്‍ പി.വി.സുരേഷിനെ(20) ബൈക്കില്‍ വന്ന മൂന്നംഗസംഘം അക്രമിച്ചതായി പരാതി. യാതൊരു പ്രകോപനവും കുടാതെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
ബൈക്കിലെത്തിയ സംഘം തലയ്ക്കും പുറത്തും അടിക്കുകയായിരുന്നു. ഇന്നലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നടന്ന് വരവെ പരവനടുക്കം ഗവ.യുപി സ്‌കൂളിന്റെ മുന്നില്‍ വെച്ച് KL14.Q 560 നമ്പര്‍ കറുത്ത പള്‍സറിലെത്തിയ സംഘമാണ് അക്രമിച്ചത്.
സുരേഷ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാസര്‍കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment