Latest News

ആറുമാസം പ്രായമായ കുട്ടി ഡാമില്‍വീണ് മരിച്ചു

മൂന്നാര്‍: [www.malabarflash.com]ഡാമില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമ്മയും പിഞ്ചുകുഞ്ഞും ജലാശയത്തില്‍ വീണു. ആറുമാസം പ്രായമുള്ള കുട്ടിമരിച്ചു. സൂര്യനെല്ലി ഹാരിസണ്‍ പ്ലാന്റേഷന്‍ സെന്റര്‍ ഡിവിഷനില്‍ താമസിക്കുന്ന മുത്തയ്യ -മുത്തുസെല്‍വി ദമ്പതികളുടെ ഇളയ മകന്‍ ആറുമാസം പ്രായമുള്ള പ്രണിതാണ് മരിച്ചത്.മൂത്തമകന്‍ രണ്ടരവയസുള്ള പ്രണവിനായി തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.

വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനായി രാവിലെ മുത്തുസെല്‍വി കുട്ടികളുമായി സൂര്യനെല്ലിയിലേക്കു പോകുന്നവഴിയാണ് ദുരന്തം ഉണ്ടായത്. പ്രധാനപാത ഉപേക്ഷിച്ച് കുറുക്കുവഴിയായ ചെക്കുഡാമിന്റെ കൈവരിയില്‍കൂടി നടന്നുപോകുമ്പോള്‍ പ്രണവ് കാല്‍വഴുതി ജലാശയത്തില്‍ വീഴുകയായിരുന്നു.

കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി അമ്മ ഇളയമകന്‍ പ്രണിതുമായി വെള്ളത്തില്‍ ചാടിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ഇതിനിടയില്‍ പ്രണിതിനെ കാണാതായി. മുത്തുസെല്‍വിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് മുത്തുസെല്‍വിയെ രക്ഷപെടുത്തിയത്.

അല്പസമയത്തിനുള്ളില്‍ പ്രണിതിന്റെ ചേതനയറ്റ ശരീരം ജലാശയത്തില്‍നിന്നും ലഭിക്കുകയും ചെയ്തു. പ്രണവിനുവേണ്ടിയുള്ള തിരച്ചില്‍ മൂന്നാറില്‍നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് ജീവനക്കാരും നാട്ടുകാരും തുടരുകയാണ്.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.