ചെന്നൈ: [www.malabarflash.com] തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരുടെ നാവരിയുമെന്ന് പി.ആര്‍. സുന്ദരം എം.പി. ജയലളിതക്ക് അസുഖമായതിനാല്‍ തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറി വിശ്രമിക്കണമെന്ന ഡി.എം.കെ. നേതാവ് എം. കരുണാനിധിയുടെ ആവശ്യത്തോട് പ്രതികരിക്കവേയാണ് സുന്ദരം ഭീഷണിയുടെ സ്വരം ഉയര്‍ത്തിയത്. ജയലളിതയോട് വിശ്രമിക്കാന്‍ പറയുന്ന കരുണാനിധിക്ക് 93 വയസ്സായെന്നും മക്കള്‍ക്ക് അധികാരം കൈമാറാന്‍പോലും കരുണാനിധി തയാറാകില്ലെന്നും എം.പി. തുറന്നടിച്ചു.
ജയലളിതയുടെ ചരിത്ര വിജയത്തിന്‍െറ ഭാഗമായി ഞായറാഴ്ച ചെന്നൈയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി. എന്ന നിലയില്‍ പരസ്യപ്രതികരണങ്ങള്‍ക്ക് പരിമിതിയുണ്ടെന്നു പറഞ്ഞാണ് അമ്മയെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തുന്നവരുടെ നാക്ക് അരിയുമെന്ന് പറഞ്ഞത്.

എം.പിയുടെ പ്രസ്താവനയെക്കുറിച്ച് പരിശോധിക്കുമെന്നും വേദിയില്‍ പ്രസംഗത്തിനിടെ എം.പി. തമാശ പറഞ്ഞതായിരിക്കുമെന്നും പിന്നീട് എം.ഐ.എ.ഡി.എം.കെ. വക്താവ് സി.ആര്‍. സരസ്വതി പറഞ്ഞു. ഈ മാസമാദ്യം പത്തുദിവസം ജയലളിത മുഖ്യമന്ത്രിയുടെ ഓഫിസിലെ ത്തിയിരുന്നില്ല. ജയലളിതക്ക് കരള്‍ സംബന്ധമായ രോഗമാണെന്നും മറ്റുമുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് എ.ഐ.എ.ഡി.എം.കെ. നിഷേധിച്ചിട്ടുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment