കാസര്‍കോട്: [www.malabarflash.com] പൂച്ചയുടെ ഫോട്ടോ നല്‍കി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആധാര്‍ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ കാസര്‍കോട് പോലീസ് കേസെടുത്തു.
കാസര്‍കോട് ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സിയിലെ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍, കാസര്‍കോട് സ്വദേശി അസീസ് അബ്ദുള്ള എന്നിവര്‍ക്കെതിരേയാണു കേസെടുത്തത്.
ബംഗളൂരു റീജണല്‍ ആധാര്‍ കാര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ഡി.എം.ഗുജറാളിന്റെ പരാതിയിലാണ് കാസര്‍കോട് പോലീസ് കേസെടുത്തത്. ഈ മാസം 17നാണ് ആധാര്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചത്. ബംഗളൂരുവിലെ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് അപേക്ഷക്കൊപ്പം പൂച്ചയുടെ ഫോട്ടോ പതിച്ചതു ശ്രദ്ധയില്‍പ്പെട്ടത്.
ഇതേത്തുടര്‍ന്ന് ഡി.എം.ഗുജറാള്‍ കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment