Latest News

യാക്കൂബ് മേമന്റെ ദയാഹര്‍ജി രണ്ടാംവട്ടവും തള്ളി; വ്യാഴാഴ്ച തൂക്കിലേറ്റും

ന്യൂഡല്‍ഹി: [www.malabarflash.com] മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി. യാക്കൂബിനെ വ്യാഴാഴ്ച രാവിലെ ഏഴിന് തൂക്കിലേറ്റും. മേമന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് തള്ളിയതിനെത്തുര്‍ന്നാണ് മേമന്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.

സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ യാക്കൂബിന്റെ ദയാഹര്‍ജി മഹാരാഷ്ട്രാ ഗവര്‍ണറും തള്ളിയിരുന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യാക്കൂബിനെ വ്യാഴാഴ്ച രാവിലെ ഏഴിന് നാഗ്പുര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്. വധശിക്ഷയ്‌ക്കെതിരായ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയത് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന യാക്കൂബിന്റെ വാദം മൂന്നംഗ ബഞ്ച് തള്ളി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദയാഹര്‍ജി തള്ളിയതെന്ന് സുപ്രീം കോടതി വിലയിരുത്തി. വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു.

യാക്കൂബിന്റെ വധശിക്ഷ നടപ്പാക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ചിലെ ജസ്റ്റിസുമാര്‍ കഴിഞ്ഞ ദിവസം വ്യത്യസ്ത നിലപാട് സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജി വിശാല ബഞ്ചിന് വിട്ടത്. 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു. യാക്കൂബിന്റെ സഹോദരനും കേസിലെ മുഖ്യപ്രതിയുമായ ടൈഗര്‍ മെമന്‍ ഒളിവിലാണ്.





Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.