തിരുവനന്തപുരം: [www.malabarflash.com] പോക്കറ്റടിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ച യുവാവ് സ്റ്റേഷനില്‍ മരിച്ചു. കരിമഠം കോളനി സ്വദേശി ബിനു (35) ആണ് മരിച്ചത്. പൊലീസ് മര്‍ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, അപസ്മാരമാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പൊലീസ് ഭാഷ്യം ഇങ്ങനെ: പവര്‍ഹൗസ് റോഡില്‍ വെച്ച് വഴിയാത്രക്കാരന്‍െറ പോക്കറ്റടിച്ചയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചതായി കണ്‍ട്രോള്‍ റൂമില്‍നിന്ന് ഉച്ചക്ക് 2.35ന് സന്ദേശമത്തെി. പോക്കറ്റടിച്ചശേഷം ബിനു റെയില്‍വേയുടെ മതില്‍ ചാടി ചെന്തിട്ട ഭാഗത്തേക്ക് ഓടി. ഇയാളെ നാട്ടുകാര്‍ പിന്തുടര്‍ന്നു. ചെന്തിട്ടയില്‍ എത്തിയപ്പോള്‍ അവിടെയുള്ള വ്യാപാരികള്‍ പിടികൂടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇയാളെ മര്‍ദിച്ചതായാണ് വിവരം.
2.45ന് ബിനുവിനെ സ്റ്റേഷനില്‍ എത്തിച്ചു. വൈദ്യപരിശോധനക്കുള്ള പേപ്പറുകള്‍ തയാറാക്കുന്നതിനിടെ അപസ്മാരം വരികയായിരുന്നു. ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍.
ബിനുവിനെതിരെ പിടിച്ചുപറി, മോഷണം എന്നിവയുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, ഫോര്‍ട്ട്, കന്‍േറാണ്‍മെന്‍റ് സ്റ്റേഷനുകളില്‍ ആറ് കേസുകളുണ്ടെന്നും തമ്പാനൂര്‍ പൊലീസ് പറയുന്നു. പൊലീസിന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു.
പോക്കറ്റടിച്ചെന്ന് പരാതിപ്പെട്ടത് തമിഴ്നാട് സ്വദേശിയാണ്. ഇയാള്‍ സംഭവസമയം സ്റ്റേഷനിലുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ക്ക് അയാളും സാക്ഷിയാണ്. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കമീഷണര്‍ പറഞ്ഞു.
അതേസമയം, ബിനുവിനെ പൊലീസുകാര്‍ തല്ലിച്ചതച്ചെന്ന് ആരോപിച്ച് ജനറല്‍ ആശുപത്രിയില്‍ ബന്ധുക്കള്‍ ബഹളമുണ്ടാക്കി. കന്‍േറാണ്‍മെന്‍റ് എ.സി സുരേഷ്കുമാറിന്‍െറ നേതൃത്വത്തിലെ സംഘം ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രംഗം ശാന്തമായത്. മൃതദേഹം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് പൊലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പിരിഞ്ഞുപോയി.
No comments:
Post a Comment