ന്യൂഡല്‍ഹി: [www.malabarflash.com] യാക്കൂബ് മേമന്റെ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുവാന്‍ തീരുമാനിച്ചു. ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തുവിന്റെ വസതിയില്‍ മേമന്റെ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സംഭവ വികാസങ്ങള്‍. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് മേമന്റെ അവസാന ഹര്‍ജിയും പരിഗണിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 നാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
14 ദിവസത്തേക്ക് യാക്കൂബ് മേമന്റെ വധശിക്ഷ നീട്ടി വയ്ക്കണമെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. സുപ്രീം കോടതിയുടെ നാലാം നമ്പര്‍ കോടതിയില്‍ നിന്നാണ് വാദം കേള്‍ക്കുന്നത്. തികച്ചും അസാധാരണമായ വാദം കേള്‍ക്കലാണ് ഇത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
14 ദിവസത്തേക്ക് യാക്കൂബ് മേമന്റെ വധശിക്ഷ നീട്ടി വയ്ക്കണമെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. സുപ്രീം കോടതിയുടെ നാലാം നമ്പര്‍ കോടതിയില്‍ നിന്നാണ് വാദം കേള്‍ക്കുന്നത്. തികച്ചും അസാധാരണമായ വാദം കേള്‍ക്കലാണ് ഇത്.
രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ ഏഴു ദിവസത്തിനു ശേഷമേ വധശിക്ഷ നടപ്പിലാക്കുവാന്‍ പാടുള്ളു എന്നാണ് ജയില്‍ മാനുവല്‍ നിഷ്‌കര്‍ഷിക്കുന്നത്. മേമനും ഈ പരിഗണന നല്‍കണമെന്നതാണ് അദേഹത്തിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്.
No comments:
Post a Comment