കാഞ്ഞങ്ങാട്: [www.malabarflash.com] കടുത്ത രക്ത സമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ച അറുപതുകാരിയായ ഉമ്മയെ ആശുപത്രിയിലാക്കി മകള്‍ മുങ്ങി. ഉദുമ പാക്യാരയിലെ പരേതനായ മസ്താന്റെ ഭാര്യ ഫാത്തിമ എന്ന പാത്തുവിനെയാണ് മകള്‍ ഫൗസിയ അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ച് മുങ്ങിയത്.
ജൂണ്‍ 29നാണ് ഫാത്തിമയെ മകളും ഭര്‍തൃ സഹോദരന്‍ അയൂബും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തീര്‍ത്തും അവശയായ ഫാത്തിമയെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം ഉമ്മയെ സംരക്ഷിക്കാനോ പരിചരിക്കാനോ മുതിരാതെ ഫൗസിയ സ്ഥലം വിടുകയായിരുന്നു.
ആശുപത്രി അധികൃതര്‍ പിന്നീട് ഈ വിവരം ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറി. ഫാത്തിമയുടെ മൊഴിയെടുത്ത ഹൊസ്ദുര്‍ഗ് പോലീസ് മകള്‍ ഫൗസിയക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 24 (മെയിന്റന്‍സ് ആന്റ് വെല്‍ഫെയര്‍ ആക്ട്) അനുസരിച്ച് കേസെടുത്തു. ഫാത്തിമ നേരത്തെ അജാനൂര്‍ മുട്ടുന്തലയില്‍ താമസിച്ചിരുന്നു.
അവിടെ സ്വന്തമായുണ്ടായിരുന്ന കുറച്ച് സ്ഥലം സഹോദരന്‍ അന്തുമായിയുടെ മകളുടെ കല്ല്യാണ ആവശ്യത്തിന് വിറ്റ ശേഷം മകള്‍ ഫൗസിയയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. അവിടെ താമസിച്ചു വരുന്നതിനിടയിലാണ് അസുഖം മൂര്‍ഛിച്ചത്. ഇപ്പോള്‍ ചികിത്സയില്‍ തുടരുന്ന ഫാത്തിമയെ പരിചരിക്കുന്നത് ആശുപത്രിയിലെ നഴ്‌സുമാരാണ്.
വാര്‍ഡില്‍ തനിച്ചു കഴിയുന്ന വൃദ്ധക്ക് ഒപ്പം സദാ സമയവും നഴ്‌സുമാര്‍ കൂട്ടിനുണ്ട്. ഭക്ഷണവും മരുന്നും കൃത്യമായി ഇവര്‍ നല്‍കി വരുന്നുണ്ട്. ഫാത്തിമക്ക് വിദഗ്ദ്ധ ചികിത്സ വേണ്ടിവരും.
കൂട്ടിന് ഇരിക്കാന്‍ കുടുംബക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ചികിത്സ നടത്തുന്നതിനുള്ള സൗകര്യമൊരുക്കാന്‍ തയ്യാറാണെന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉമ്മയുടെ പരാതിയനുസരിച്ച് മകള്‍ ഫൗസിയക്കെതിരെ പോലീസ് കേസെടുത്തു.
കൂട്ടിന് ഇരിക്കാന്‍ കുടുംബക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ചികിത്സ നടത്തുന്നതിനുള്ള സൗകര്യമൊരുക്കാന്‍ തയ്യാറാണെന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉമ്മയുടെ പരാതിയനുസരിച്ച് മകള്‍ ഫൗസിയക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Kasaragod News, Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment