കണ്ണൂര്‍: [www.malabarflash.com] താണയില്‍ കണ്ടെയ്നര്‍ ലോറിയും മണല്‍ ലോറിയും കൂട്ടിയിടിച്ചു ഡ്രൈവര്‍ മരിച്ചു. മണല്‍ലോറി ഡ്രൈവര്‍ തലശേരി മഞ്ഞോടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ ഷഹീര്‍ (36) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം.
മംഗലൂരു ഭാഗത്തേക്കു പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ ചൊവ്വ ഭാഗത്തേക്കു മണല്‍കയറ്റി പോകുകയായിരുന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ ഷഹീര്‍ തത്ക്ഷണം മരിച്ചു.
അപകടത്തില്‍ മണല്‍ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഷഹീര്‍ മാത്രമാണു ലോറിയിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്നു കണ്ണൂര്‍ താണയില്‍ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അഗ്നിശമനസേനയും ട്രാഫിക് പോലീസും സ്ഥലത്തെത്തി വാഹനങ്ങള്‍ നീക്കിയാണു ഗതാഗതം സാധാരണനിലയിലാക്കിയത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment