വിദ്യാനഗര്‍: [www.malabarflash.com] പാസ്‌പോര്‍ട്ടിനായി വ്യാജ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് എടനീര്‍ സ്വദേശിക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. പാടി എടനീര്‍ ഒടമ്പല ഹൗസിലെ സുകുമാരനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തത്.
വ്യാജ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അസ്സല്‍ പോലെ ഉപയോഗിച്ച് കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് പാസ്‌പോര്‍ട്ടിനായി അപേക്ഷക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ചെര്‍ക്കള ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. പോലിസ് വെരിഫിക്കേഷനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് സ്‌കൂളില്‍ ചെന്ന് പരിശോധന നടത്തുകയായിരുന്നു.
സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും സ്‌കൂള്‍ രജിസ്‌ട്രേഷനില്‍ സുകുമാരന്റെ പേരില്ലെന്നും തെളിഞ്ഞു. ഇതേ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.
No comments:
Post a Comment