നീലേശ്വരം: [www.malabarflash.com] പരപ്പക്കടുത്ത് നെല്ലിയരയിലെ പതിനഞ്ചോളം കുടുംബങ്ങളുടെ ദുരിതം അധികൃതര്‍ കാണണം. ഇവരും മനുഷ്യരാണെന്ന് ബോധ്യപ്പെടണം.കിടന്നുറങ്ങുന്ന മണ്ണിന് പട്ടയം നല്‍കണം.
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പ വില്ലേജില്‍ പെട്ട നെല്ലിയരയില്‍ പതിനഞ്ച് വര്‍ഷമായി കുടില്‍ കെട്ടി താമസിക്കുന്ന ഇവര്‍ക്ക് ഇതുവരെയായും പട്ടയം ലഭിച്ചിട്ടില്ല.
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പ വില്ലേജില്‍ പെട്ട നെല്ലിയരയില്‍ പതിനഞ്ച് വര്‍ഷമായി കുടില്‍ കെട്ടി താമസിക്കുന്ന ഇവര്‍ക്ക് ഇതുവരെയായും പട്ടയം ലഭിച്ചിട്ടില്ല.
നിരവധി തവണ അധികാരികളുടെ മുന്നില്‍ ഇവര്‍ തങ്ങളുടെ ആവശ്യം ഉന്നയിച്ചെങ്കിലും എല്ലാം ശരിയാക്കാം എന്ന വാക്കല്ലാതെ മറ്റൊന്നും ലഭിച്ചില്ല. പട്ടയമോ കരമടച്ച റസീറ്റോ ഇല്ലാത്തതുകൊണ്ട് വീട് കെട്ടാനുളള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
പതിനഞ്ച് കുടുംബങ്ങളിലായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട കുഞ്ഞിക്ക ഉള്‍പ്പെടെ അമ്പതോളം പേരാണ് ഇവിടെ താമസിക്കുന്നത്. ഒരു കുടുംബത്തിനും ഇതുവരെയായും റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ല.
പ്രായപൂര്‍ത്തിയായിട്ടും വോട്ടവകാശം പോലും പലര്‍ക്കുമില്ല. അതുകൊണ്ടു തന്നെ രാഷ്ട്രീയക്കാരും ഇവരെ തിരിഞ്ഞു നോക്കാറില്ല.
കുടിവെളള സൗകര്യവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുളള സൗകര്യവും ഇവര്‍ക്ക് ഇനിയും അന്യമാണ്.
ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് അധികാരികള്‍ എന്ന് പരിഹാരമുണ്ടാക്കുമെന്നറിയാതെ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടും ഓലകൊണ്ടും മറച്ച കുടിലുകള്‍ക്കുളളില്‍ ദുരിത ജീവിതം തളളി നീക്കുകയാണ് ഇവര്‍.
No comments:
Post a Comment