കാസര്‍കോട്: [www.malabarflash.com] മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം മാലിനമാക്കിയ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
കലക്ടറേററില്‍ ചേര്‍ന്ന സമാധാന കമ്മിററി യോഗത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിച്ചതായി അറിയിച്ചത്.
ശനിയാഴ്ച വൈകിട്ട് മാങ്ങാട് ക്ഷേത്രപരിസരത്ത് നാട്ടുകാരെ പങ്കെടുപ്പിച്ച് യോഗം വിളിക്കും. എംഎല്‍എ, കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ പങ്കെടുക്കും. കലക്ടറേററില്‍ ചേര്‍ന്ന യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ, കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായ്ക്, സിഐ യു പ്രേമന്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment