Latest News

രണ്ടും കാറുകളും ഓട്ടോയും കൂട്ടിയിടിച്ച് കാറുകള്‍ വയലിലേക്ക് മറിഞ്ഞു; ദേശീയപാതയില്‍ ഗതാഗത സ്തംഭനം

കുമ്പള: [www.malabarflash.com] രണ്ടും കാറുകളും ഓട്ടോയും കൂട്ടിയിടിച്ച് കാറുകള്‍ വയലിലേക്ക് മറിഞ്ഞു. ഷിറിയ പാലത്തിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. കാറുകളിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കെ എല്‍ 14 എം 888 നമ്പര്‍ റിട്‌സ് കാറും കെ എല്‍ 8 എ ആര്‍ 3388 നമ്പര്‍ സ്വിഫ്റ്റ് കാറുമാണ് അപകടത്തില്‍ പെട്ടത്.

വയലില്‍ നിന്നും കാറുകള്‍ പൊക്കിയെടുക്കാന്‍ മണിക്കൂറുകളെടുത്തു. ഇതു മൂലം ഏറെ നേരം ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം നടന്നത്.

മൂന്ന് മണിയോടെയാണ്‌ വയലിലേക്ക് മറിഞ്ഞ കാറുകള്‍ പൊക്കിയെടുക്കാന്‍ റീക്കവറി വാഹനവും മറ്റും ഉപയോഗിച്ച് ശ്രമം തുടങ്ങിയത്. അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ദേശീയ പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ തടഞ്ഞ് കാറുകള്‍ പൊക്കിയെടുത്തത്. പോലീസും സ്ഥലത്തെത്തിയിരുന്നു.


രണ്ടര മണിക്കൂറോളം ഇരു ഭാഗങ്ങളിലേക്കുള്ള വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഷിറിയ പാലത്തിന് സമീപം ഇടുങ്ങിയ സ്ഥലമായതിനാല്‍ രണ്ടുവാഹനങ്ങള്‍ക്ക് കഷ്ടിച്ചു പോകാനുള്ള സ്ഥലം മാത്രമേ ഉള്ളൂ. നിരവധി വാഹനങ്ങള്‍ ഇവിടെ കുടുങ്ങിയതോടെ വാഹന ഗതാഗതത്തിന് വലിയ തടസമായി.

ഷിറിയ മുതല്‍ ഉപ്പള വരെ വാഹനങ്ങളുടെ ക്യൂ നീണ്ടു. തിരിച്ച് മൊഗ്രാല്‍ വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. വൈകിട്ട് 7 മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.മംഗളൂരുവിലേക്ക് രോഗികളുമായി പോവുകയായിരുന്ന ആംബുലന്‍സും വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നവരും ഗതാഗതക്കുരുക്കില്‍പെട്ടു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.