ഉദുമ: [www.malabarflash.com] ചെറുകിട ജലസേചനവകുപ്പ് 55.5 ലക്ഷം രൂപ ചെലവില്‍ ഉദുമ ഗ്രാമപഞ്ചായത്തിലെ രണ്ട് കുളങ്ങള്‍ നവീകരിച്ചു. മാങ്ങാട് കുളം, ചെണ്ടക്കുളം എന്നിവയാണ് നവീകരിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും നീന്തല്‍ പരിശീലനത്തിനും ഈ കുളങ്ങളെ ഉപയോഗിക്കാമെന്ന പ്രത്യാശയിലാണ് പഞ്ചായത്ത് അധികൃതര്‍.
ഉദുമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് മാങ്ങാട്കുളം. ഈ കുളത്തിന്റെ സ്ഥാനത്ത് ഒരു കുഴി മാത്രമാണുണ്ടായിരുന്നത്. ഇതുപയോഗിക്കാതിരുന്നത് നശിക്കുന്നതിന് കാരണമായി. കാടുമൂടി കിടന്നിരുന്ന ഈ കുഴിയില്‍ ഒരു കുട്ടി വീണുമരിച്ചതോടെയാണ് പഞ്ചായത്ത് ഇതിനെ പുനരുദ്ധരിക്കാന്‍ തീരുമാനിച്ചത്.
സഹായഹസ്തവുമായി ചെറുകിട ജലസേചന വകുപ്പും എത്തി. 35 ലക്ഷം രൂപ മുതല്‍മുടക്കിയാണ് വകുപ്പ് ഇതിനെ നവീകരിച്ചത്. കൂഴി ആഴംകൂട്ടി കുളമായി രൂപപ്പെടുത്തിയെടുക്കുകയും ചുറ്റു മതില്‍കെട്ടി സംരക്ഷിക്കുകയും ചെയ്തു. എട്ട് സെന്റ് സ്ഥലത്താണ് കുളം സ്ഥിതി ചെയ്യുന്നത്. കാര്‍ഷിക സംസ്‌ക്കാരത്തെ നെഞ്ചിലേറ്റിയ ഉദുമ നിവാസികള്‍ക്ക് പ്രത്യാശ പകരുന്നതാണ് കുളത്തിന്റെ നവീകരണം.
ചെറുകിട ജലസേചന വകുപ്പ് 20.5 ലക്ഷം രൂപ മുതല്‍മുടക്കിയാണ് ഉദയമംഗലം കുളം നവീകരിച്ചത്. ആദ്യകാലങ്ങളില്‍ ഉദയമംഗലം ക്ഷേത്രത്തിനു കീഴിലായിരുന്നു ഈ കുളം. പിന്നീട് ക്ഷേത്രം ഭാരവാഹികള്‍ കുളത്തെ പഞ്ചായത്തിന് കൈമാറി.
പ്രാദേശികമായി ഉദയമംഗംലം കുളം ചെണ്ടക്കുളം പേരിലാണ് അറിയപ്പെടുന്നത്. പഞ്ചായത്ത്, കുളം ഏറ്റെടുത്തുതിനുശേഷം ആഴം കൂട്ടി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആദ്യകാലങ്ങളില്‍ തുണി അലക്കാനും കുളിക്കാനും മാത്രമായിരുന്നു ഈ കുളത്തെ സമീപവാസികള്‍ ആശ്രയിച്ചിരുന്നത്. നവീകരിച്ചതോടെ വളപ്പോത്തുവയലിലെ കൃഷിയെ പരിപോഷിപ്പിക്കാന്‍ ഈ കുളത്തെ ഉപയോഗിക്കാമെന്നാണ് അധികൃതരുടെപ്രതീക്ഷ. കുളം നവീകരിച്ചതോടെ സമീപപ്രദേശങ്ങളിലെ കിണറുകളും വറ്റാറില്ലെന്ന് അധികൃതര്‍ പറയുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment