Latest News

അണങ്കൂരില്‍ ഗൃഹപ്രവേശനം നടക്കാനിരിക്കെ വീടിന് തീവെപ്പ്

കാസര്‍കോട്: [www.malabarflash.com] അണങ്കൂരില്‍ ഗൃഹപ്രവേശനം നടക്കാനിരിക്കെ വീടിന് തീവെപ്പ്. ഗള്‍ഫുകാരന്‍ മന്‍സൂര്‍ മുഹമ്മദിന്റെ വീടിനാണ് തീവെപ്പുണ്ടായത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. വീടിന്റെ പിറക്ഭാഗത്ത് പുക ഉയരുന്നത് കണ്ട് അയല്‍ക്കാരാണ് ഫയര്‍ഫോഴ്‌സിനെയും വീട്ടുടമയേയും വിവരമറിയിച്ചത്. 

കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. വീടിന്റെ ചുമരുകള്‍ വികൃതമാക്കിയ നിലയിലാണ്. പലഭാഗത്തും അശ്ലീല ഭാഷയില്‍ എഴുതിപ്പിടിപ്പിച്ചുണ്ട്.
ഗള്‍ഫിലുണ്ടായിരുന്ന മന്‍സൂര്‍ മുഹമ്മദ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വീടിന്റെ പ്രവൃത്തി പുരോഗമിച്ചുവരികയായിരുന്നു. അടുത്ത് തന്നെ ഗൃഹപ്രവേശനം നടത്താനിരിക്കെയായിരുന്നു. സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.