എഡിന്‍ബര്‍ഗ്: [www.malabarflash.com] ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകന്‍ വാഷിങ് മെഷീനുള്ളിലിരിക്കുന്ന ചിത്രമെടുത്ത് ചിരിക്കുള്ള വകയെന്നു പറഞ്ഞ് ഫെയ്‌സ്ബുക്കിലിട്ട് ഒരമ്മ.
സ്‌കോട്‌ലന്‍ഡിലെ വെസ്റ്റ് സെന്‍ട്രല്‍ ലോലാന്‍ഡ്‌സിലുള്ള റെന്‍ഫ്രെഷ്വൈറിലെ എര്‍സ്‌കിന്‍ നഗരത്തിലാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ കോര്‍ട്‌നി സ്റ്റീവാര്‍ട്ടാണ് രണ്ടുവയസ്സുള്ള മകന്‍ വാഷിങ് മെഷീന്റെ ഉള്ളില്‍ കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് നാട്ടുകാരെ ഞെട്ടിച്ചത്.
കുട്ടി സ്വയമാണ് വാഷിങ് മെഷിനില്‍ കയറിയതെന്ന് സ്റ്റീവാര്‍ട്ട് പറയുന്നു. എപ്പോഴും വെള്ളത്തില്‍ കളിക്കുന്ന സ്വഭാവമുള്ളവനാണ് കുട്ടിയെന്നു പറയുന്ന അമ്മ ഫോട്ടോയെടുക്കുമ്പോള്‍ കുഞ്ഞ് ചിരിക്കുകയായിരുന്നുവെന്നും പറയുന്നു. അവന് വാഷിങ് മെഷീന്‍ വളരെയധികം ഇഷ്ടമാണെന്നും പടമെടുത്തപ്പോള്‍ ചിരിക്കുള്ള വകയായെന്നും സ്റ്റീവാര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചിത്രം ഫെയ്‌സ്ബുക്കിലെത്തിയതിനു പിന്നാലെ ഇവരുടെ നേര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും അസഭ്യവര്‍ഷവും മറ്റും ലഭിച്ചെന്ന് ഇവര്‍ തന്നെ പറഞ്ഞു. പൊലീസും ഇവരെ ചോദ്യംചെയ്യാനെത്തി.

ചിത്രത്തെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നു പൊലീസ് അറിയിച്ചു. വാഷിങ് മെഷീന്‍ ഓണ്‍ ആയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
പൊലീസില്‍ പരാതിചെന്നതോടെ ഇവര്‍ ഫെയ്‌സ്ബുക്കില്‍ നിന്നു ചിത്രം പിന്‍വലിച്ചു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment