കാസര്‍കോട് : [www.malabarflash.com]ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം തുറക്കണമെന്ന് കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റു ജോലി നോക്കുന്ന പ്രവാസികളില്‍ വലിയവിഭാഗം കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. എന്നാല്‍ പാസ്‌പോര്‍ട്ട് സേവന കാര്യങ്ങളിലും മറ്റും ജില്ലയ്ക്ക് എന്നും അവഗണനയാണ്. 60 കഴിഞ്ഞ മുഴുവന്‍ പ്രവസികള്‍ക്കും ഉപാധിരഹിത പെന്‍ഷന്‍ അനുവദിക്കണം. പ്രവാസി ക്ഷേമനിധിയില്‍ അംഗത്വത്തിനുള്ള പ്രായപരിധി 65 വയസാക്കി ഉയര്‍ത്തണം. യാത്രനിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍ നടത്തുന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലെ എ എം ലത്‌വാന്‍ നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രാജേന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ സി അനന്തന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി വി വി കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി പി മുഹമ്മദ് റാഫി അനുശോചന പ്രമേയം അവതരിപ്പിച്ചു.

മുന്‍ എംഎല്‍എമാരായ കെ പി സതീഷ്ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല, കെ മുഹമ്മദ് ഹനീഫ്, പൈക്കം ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. കെ രജേന്ദ്രന്‍, പി ചന്ദ്രന്‍, ജലീല്‍ കാപ്പില്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഒ നാരായണന്‍ (രജിസ്‌ട്രേഷന്‍), എം രാഘവന്‍ (മിനിറ്റ്‌സ്), കെ വി ഗണേഷ് (പ്രമേയം) എന്നിവര്‍ കണ്‍വീനറായി സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.
സംഘാടക സമിതി കണ്‍വീനര്‍ ബി ആര്‍ ഗോപാലന്‍ സ്വാഗതവും കെ ഭുജംഗ ഷെട്ടി നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment