ഉദുമ:[www.malabarflash.com] സമാധാനം നിലനില്‍ക്കുന്ന ഉദുമയിലും മാങ്ങാട്ടും പരിസര പ്രദേശങ്ങളിലും എസ്.ഡി.പി.ഐ ബോധപൂര്‍വ്വം വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്ന് ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിററി ആരോപിച്ചു.
സി.പി.എമ്മും കോണ്‍ഗ്രസ്സും ഈയിടെ മാങ്ങാട്ടുണ്ടായ രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയമായി വഴിതിരിച്ചു വിട്ടത് എസ്.ഡി.പി.ഐയുടെ ഇടപെടലുകളിലൂടെയാണ്, ഇതിന്റെ തെളിവാണ് ജീപ്പ് കത്തിച്ച കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികളായത്.
ആളെ തിരിച്ചറിയാതിരിക്കാനും കേസ് വഴിതിരിച്ച് വിടാനും പുറമെ നിന്നും ആളെ ഇറക്കുമതി ചെയ്യുകയാണ്. മേല്‍പ്പറമ്പയിലേയും സുളള്യയിലെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികളായത് ഇതിന് ഉദാഹരണമാണെന്ന്.
ഉദുമ ടൗണിലെ ഒരു ചായക്കട കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങള്‍ക്ക് ആസൂത്രണം നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.
ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തിലും എസ്.ഡി.പി.ഐയുടെ പങ്ക് അന്വേഷിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
എസ്.ഡി.പി.ഐയുടെ ജില്ലാ നേതൃത്വത്തിന്റെ അറിവും സമ്മതത്തോടും കൂടി ഉദുമയെ ഒരു വര്‍ഗീയ സംഘര്‍ഷ ഭൂമിയാക്കി മാററി നേട്ടം കൊയ്യാനുളള ഇവരുടെ നീക്കം ജനങ്ങള്‍ കരുതിയിരിക്കണമെന്നും, ഇതിനെതിരെ ജനങ്ങള്‍ ഒററക്കെട്ടായി നേരിടണമെന്ന് മുസ്‌ലിം ലീഗ് അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment